അസാപ്പില്‍ ഗ്രാജുവേറ്റ് ഇന്റേണ്‍ ഒഴിവ്
- Posted on March 21, 2023
- News
- By Goutham Krishna
- 119 Views
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരള ( അസാപ്പ് കേരള) ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയ, 30 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. മാസം 12,500 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് dpmtvm@asapkerala.gov.in എന്ന ഇ - മെയില്‍ ഐഡിയില്‍ മാര്‍ച്ച് 24ന് മുമ്പ് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999646.