ഡ്രോൺ ഹബ്ബാകാൻ ഒരുങ്ങി ഇന്ത്യ
- Posted on October 28, 2023
- Localnews
- By Dency Dominic
- 168 Views
കൃഷി, ആരോഗ്യം, പ്രതിരോധം, സുരക്ഷ, ഗതാഗതം, മൈനിങ്ങ്, ഷിപ്പിങ്ങ്, സിനിമ, കായികം എന്നീ മേഖലകളിൽ ഡ്രോൺ സേവനം ശക്തമാക്കാൻ കേന്ദ്ര സർക്കാർ വൻ പദ്ധതിയിടുന്നു. 2, 900 കോടി രൂപയിൽ നിന്നും, 2, 4800 കോടി പദ്ധതി വിഹിതമാക്കി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു.
2030 ഓടെ പദ്ധതി ലക്ഷ്യമിട്ട് വലിയ തുകയാക്കി പ്രവർത്തനങ്ങൾ വിപുലമാകാൻ പി.എൽ. ഐ.(പ്രൊഡക്ഷൻ - ലിങ്ക്ഡ് - ഇൻസെന്റീവ്) പദ്ധതി വഴി ഡ്രോൺ വ്യവസായത്തേയും ഡ്രോൺ പൈലറ്റുമാരേയും സർക്കാർ ശാക്തീകരിക്കും. ന്യൂതന സാങ്കേതിക വിദ്യകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തത, നിർമ്മാണത്തിലെ ഭാരിച്ച ചിലവ്, പ്രധാന ഭാഗങ്ങളായ ബാറ്ററി, മോട്ടോർ, പ്രൊപ്പല്ലർ തുടങ്ങി അസംസ്കൃത വസ്തുക്കളുടെ ഉദ്പ്പാദന കുറവ് എന്നിവയാണ് പ്രധാന വെല്ലുവിളികൾ. ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ട് വരാനും സർക്കാർ ആലോചിക്കുന്നു. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തിയാണ് ഇറക്കുമതി നിരോധനം.
ഡ്രോൺ നിർമ്മാണം അഭ്യസിപ്പിക്കാൻ, ഗുജറാത്ത്, കർണ്ണാടക എന്നിവടങ്ങളിൽ 63 പുതിയ റിമോട്ട് പൈലറ്റ് ഏവിയേഷൻ ട്രെയിനിങ്ങ് കേന്ദ്രങ്ങൾക്ക് സിവിൽ ഏവിയേഷൻ വകുപ്പ് അനുമതി നൽകി കുടുതൽ കേന്ദ്രങ്ങൾ ഇനിയും വരും. ഡ്രോൺ എന്ന ആകാശ പറവ, വികസന ആകാശത്ത് ഇനി പറന്ന് വിരാഹിക്കും.