ഉപയോഗശൂന്യമായ വസ്തുക്കളുപയോഗിച്ച് സ്വന്തമായി ഡ്രോണ്‍ നിര്‍മ്മിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി
ഉപയോഗശൂന്യമായ വസ്തുക്കളും മൊബൈല്‍ ഫോണ്‍ കാമറയും ഉപയോഗിച്ച് സ്വന്തമായി ഡ്രോണ്‍ നിര്‍മ്മിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി
ഉപയോഗശൂന്യമായ വസ്തുക്കളും മൊബൈല്‍ ഫോണ്‍ കാമറയും ഉപയോഗിച്ച് സ്വന്തമായി ഡ്രോണ്‍ നിര്‍മ്മിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഇന്‍സാഫിന് കളക്ടര്‍ വി.ആര്‍.കൃഷ്ണ തേജയുടെ അഭിനന്ദനം. കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി ഇന്‍സാഫ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ചു.
പേന, സി.ഡി, കമ്പി, കുപ്പികളുടെ അടപ്പ്, ഐസ്‌ക്രീം സ്റ്റിക്, ഇലക്‌ട്രിക് വയറിന്റെ കഷ്ണങ്ങള്‍, അലൂമിനിയം ഫ്രെയിം തുടങ്ങിയവ ഉപയോഗിച്ചാണ് ഡ്രോണ്‍ നിര്‍മിച്ചത്. കേടായ മൊബൈല്‍ ഫോണിലെ കാമറയാണ് ഡ്രോണിലുള്ളത്. റിമോട്ട് ഉപയോഗിച്ച് പറത്താവുന്ന ഡ്രോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തത്സമയം മൊബൈല്‍ ഫോണില്‍ കാണാനാകുമെന്നും 90 കിലോമീറ്റര്‍ വേഗത്തില്‍ 600 മീറ്റര്‍ വരെ ചുറ്റളവില്‍ പറക്കാന്‍ കഴിയുമെന്നും ഇന്‍സാഫ് പറയുന്നു. മൂന്നുവട്ടം പരാജയപ്പെട്ട ശേഷം നാലാം തവണയാണ് ഇന്‍സാഫിന്റെ ഡ്രോണ്‍ പറന്നുയര്‍ന്നത്. കാക്കാഴം ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇന്‍സാഫ് നീര്‍ക്കുന്നം ഇനായത്ത് മന്‍സിലില്‍ അന്‍സിലിന്റെയും സുല്‍ഫിയയുടേയും മകനാണ്. സഹോദരി: നുസ്ഹ ഫാത്തിമ.
സംസ്ഥാനത്ത് വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്, വാക്സിനേഷന്‍ എന്നിവ നിര്‍ബന്ധമാക്കി സര്‍ക്കുലര്‍.