കേരള സ്റ്റേറ്റ് സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി അനറ്റ് തോമസ്
- Posted on October 18, 2021
- Localnews
- By Deepa Shaji Pulpally
- 590 Views
കുറുമ്പാലക്കോട്ട നെടു മലയിൽ തോമസിനെയും, ജിജിയുടെയും മൂന്നു മക്കളിൽ ഇളയവളാണ് കണ്ണൂർ G. V. H. S. S സ്പോർട്സ് സ്കൂൾ + 1 വിദ്യാർത്ഥിനിയായായ ഈ കൊച്ചുമിടുക്കി
നിരവധി കായിക താരങ്ങൾക്ക് ഉദയം നൽകിയ നാടാണ് വയനാട് ജില്ലയിലെ കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പാലക്കോട്ട. ഇപ്പോഴിതാ കേരള സ്റ്റേറ്റ് സബ്ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ നേടിയിരിക്കുകയാണ് ഇവിടെ നിന്നും അനറ്റ് തോമസ്.
കുറുമ്പാലക്കോട്ട നെടു മലയിൽ തോമസിനെയും, ജിജിയുടെയും മൂന്നു മക്കളിൽ ഇളയവളാണ് കണ്ണൂർ G. V. H. S. S സ്പോർട്സ് സ്കൂൾ + 1 വിദ്യാർത്ഥിനിയായായ ഈ കൊച്ചുമിടുക്കി. അനറ്റിന്റെ ഈ വിജയങ്ങൾക്ക് പിറകിൽ മാതാപിതാക്കളുടെയും, ഗുരുനാഥൻമാരുടെയും പ്രത്യേക കരുതലും, പ്രോത്സാഹനവുമാണ്. നിരന്തരമായ അർപ്പണബോധത്തിലൂടെയും , പരിശ്രമത്തിലൂടെയും വിജയം നേടിയ അനറ്റിനോടൊപ്പം കുറുമ്പാലകോട്ട പ്രദേശവാസികൾ ഒന്നാകെ ആഹ്ലാദ പ്രകടനത്തിലാണ്.
കോവിഡ് മാനദണ്ഡമനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം