നിയമം മനുഷ്യത്വത്തിന് വഴി മാറുമ്പോൾ ....

മനുഷ്യന്  വേണ്ടിയായിരിക്കണം നിയമം.നിയമതത്തിന് വേണ്ടി മനുഷ്യനെന്നല്ല.

വിവാഹ ശേഷം യാചനയിലൂടെ വരുമാനമുണ്ടാക്കാൻ   UAE യിലേക്കയക്കപ്പെട്ട  ഇന്ത്യക്കാരി - മസ്ഊദ    മാത്തു - നിസ്സഹായതയുടെ പിച്ചപ്പാത്രവുമായി    ജീവിതത്തിന്റെ തെരുവിലലയേണ്ടി  വന്നവൾ . നിരോധിത തൊഴിലായ ഭിക്ഷാടനത്തിന് ജനസാന്ദ്രമായ നായിഫിൽ വെച്ച്  പോലീസിന്റെ   പിടിയിലാവുന്നു.UAE നിയമ പ്രകാരം നിരോധിത തൊഴിലെടുത്തതിന്   ഒരു മാസം തടവും നാട്  കടത്തലുമാണ് ശിക്ഷ.

എന്നാൽ മസ്ഊദയുടെ ദുരവസ്ഥ  മനസ്സിലാക്കി  വനിതാ  ജയിൽ ഡയറക്ടർ ലഫ്റ്റ് .കേണൽ ജമീല ഖലീഫ          അൽസ അബി അവരോട് ദയ കാണിക്കുകയാണുണ്ടായത്.ശിക്ഷയ്ക്ക് പകരം മസ്ഊദയുടെ എല്ലാ   സാമ്പത്തിക ബാധ്യതയും ലഫ്റ്റ് .കേണൽ ജമീല  ഏൽക്കുക മാത്രമല്ല, ഇന്ത്യയിലേക്ക് മടങ്ങാനുള്ള   ടിക്കറ്റെടുത്ത്  നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

സംരക്ഷിക്കേണ്ട  കൈകളിൽ  നിന്നാണവൾ  വലിച്ചെറിയപ്പെട്ടത്.ഇവിടെ നിയമം കണ്ണ് തുറക്കുന്നു.ദയ   കാണിക്കുന്നു.നിയമത്തിന്റെ  പഴുതുകളുടെ  വെളിച്ചം  പ്രത്യാശയുടേതാവണം.നന്മയെ    ഉണർത്താനാവണം.

Author
Citizen Journalist

Thushara Brijesh

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ കണ്ണൂർ നിന്നുള്ള സംഭാവക.

You May Also Like