വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

സ്വന്തം ലേഖിക. 


പാലക്കാട് മെഡിക്കൽ കോളേജിന് സമീപം യാക്കര വില്ലേജിലെ അഞ്ച് ഏക്കറിൽ നിർമിച്ച വി.ടി.ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മെയ് 18ന്) നാടിന് സമർപ്പിക്കും. 68 കോടി ചിലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് സാംസ്കാരിക സമുച്ചയം നിർമ്മിച്ചിട്ടുള്ളത്.

ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുളള സമുച്ചയത്തിൽ ആധുനിക ലൈറ്റിങ്, സൗണ്ട്, പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എ.വി. തിയേറ്റർ, ബ്ലാക്ക് ബോക്സ് തിയേറ്റർ, ശിൽപശാലകൾക്കുളള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ഉദ്യാനവും, വിശാലമായ പാർക്കിങ്, കഫ്റ്റീരിയ സൗകര്യങ്ങളും ചേർന്നതാണ് സാംസ്കാരിക സമുച്ചയം.


വൈകീട്ട് നാല് മണിക്ക് വിടി ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം അങ്കണത്തിലാണ് ഉദ്ഘാടന പരിപാടി. മത്സ്യബന്ധന, സാംസ്കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും. മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടി, എം.ബി രാജേഷ്, വി.കെ ശ്രീകണ്ഠൻ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ, വി.ടി ഭട്ടതിരിപ്പാടിന്റെ  മകൻ വി.ടി വാസുദേവൻ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക  മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

Author
Citizen Journalist

Goutham prakash

No description...

You May Also Like