വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പ്രിയങ്ക വയനാട്ടിൽ

അഞ്ച് ലക്ഷം വോട്ട് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കുമെന്ന് സാക്ഷ്യപ്പെടുത്തിയ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെ കൽപ്പറ്റയിൽ റോഡ് ഷോ നടത്തിയത്.

സി.ഡി. സുനീഷ്

അഞ്ച് ലക്ഷം വോട്ട് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കുമെന്ന് സാക്ഷ്യപ്പെടുത്തിയ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെ കൽപ്പറ്റയിൽ റോഡ് ഷോ നടത്തിയത്.

നാമനിര്‍ദേശ പത്രികാസമര്‍പ്പണം അവിസ്മരണീയ സംഭവമാകുമെന്ന് യു.ഡി.എഫ്. നേതാക്കൾ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.

പത്രികാസമര്‍പ്പണത്തിന് മുമ്പ് തന്നെ പ്രിയങ്ക വയനാടിന്റെ പ്രിയങ്കരിയായി മാറി,കെ സി വേണുഗോപാല്‍ പറഞ്ഞു.

പത്രിക സമര്‍പ്പിക്കാന്‍ എത്തുന്നതിന് മുമ്പ് തന്നെ വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക മാറുന്ന കാഴ്ചയാണ് വയനാടിന്ന് കണ്ടത്.

രാഹുല്‍ ഗാന്ധിയുടെ ഹൃദയത്തില്‍ വയനാട്ടിലെ ഓരോരുത്തര്‍ക്കും വലിയ സ്ഥാനമുണ്ടായിരുന്നുവെന്ന് നേതാക്കൾ അവകാശപ്പെട്ടു. 

റായ്ബറേലി എം പിയായി മാറിപോയപ്പോള്‍, അതേ വികാരത്തില്‍ സ്വന്തം സഹോദരിയായ പ്രിയങ്കാഗാന്ധി ഇവിടെ മത്സരിക്കാനെത്തുമ്പോള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ അദ്ദേഹം ഇവിടേക്ക് എത്തുന്നുണ്ട്. നാമ നിര്‍ദേശപത്രികാ സമര്‍പ്പണം ഒരു അവിസ്മരണീയ സംഭവമായി മാറിയ ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ പി അനില്‍കുമാര്‍, ചീഫ് കോര്‍ഡിനേറ്റര്‍മാരായ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഡീന്‍ കുര്യാക്കോസ് എം പി, ടി മുഹമ്മദ്, ഡി പി രാജശേഖരന്‍ ഉള്‍പ്പെടെയുള്ള  നേതാക്കൾക്ക്

ഒപ്പം, സോണിയ ഗാഡിയടക്കം ഇന്ത്യയിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരുടേയും ദേശീയ നേതൃത്വത്തിന്റെ സാന്നിദ്ധ്യവും പ്രവർത്തകരിൽ വലിയ ആവേശ മുണ്ടാക്കി.



Author
Citizen Journalist

Goutham Krishna

No description...

You May Also Like