തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

  • Posted on January 18, 2023
  • News
  • By Fazna
  • 115 Views

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനില്‍ ആരംഭിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിങ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷക്ഷ ക്ഷണിച്ചത്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായും ഒ ബി സി/എസ് സി/ബി സി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധിക്ക് വിധേയമായും ഫീസ് സൗജന്യമായിരിക്കുമെന്ന് കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

അപേക്ഷ ഫോറം സെന്ററില്‍ നിന്നും 100 രൂപയ്ക്കും മണി ഓര്‍ഡറായി 135 രൂപയ്ക്കും മാനേജിങ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ തപാലിലും അല്ലെങ്കില്‍ www.captkerala.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ  100 രൂപയുടെ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം മാനേജിംഗ് ഡയറക്ടര്‍, സി ആപ്റ്റിന്റെ പേരിലും അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 23.

Author
Citizen Journalist

Fazna

No description...

You May Also Like