പൊതുമരാമത്ത് വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഇനി, പ്രത്യേക സംഘം

  • Posted on March 24, 2023
  • News
  • By Fazna
  • 60 Views

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന്  ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിൽ പൊതുമരാമത്ത് ഓഫീസുകളുടെ പ്രവർത്തനം പരിശോധിക്കുന്നത് അതത് വകുപ്പ് മേധാവികൾ ആണ്. പുതിയ പരിശോധനാ വിഭാഗം നിലവിൽ വരുന്നതോടെ പ്രവർത്തനം മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞദിവസം ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു. പഞ്ചിംഗ് സ്റ്റേറ്റ്മെന്റിലെ പോരായ്മകൾ ഉൾപ്പെടെ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോടും ആഭ്യന്തര വിജിലൻസ് സംഘത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. ഇത്തരം തെറ്റായ രീതികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മന്ത്രി ആവർത്തിച്ചു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like