മണ്ണിടിച്ചിലിൽ വീടിനു മുകളിൽ പാറ ഉരുണ്ടു വീണ് വീട് തകർന്നു
- Posted on September 01, 2022
- Localnews
- By Goutham Krishna
- 481 Views
കനത്ത മഴയിൽ മണ്ണിടിച്ചിലിൽ വീടിനു മുകളിൽ പാറ ഉരുണ്ടു വീണു.മധ്യവയസ്കയായ സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീടിനു മുകളിലാണ് മണ്ണിടിഞ്ഞു വീണ് അപകടമുണ്ടായത്

കനത്ത മഴയിൽ മണ്ണിടിച്ചിലിൽ വീടിനു മുകളിൽ പാറ ഉരുണ്ടു വീണു.മധ്യവയസ്കയായ സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീടിനു മുകളിലാണ് മണ്ണിടിഞ്ഞു വീണ് അപകടമുണ്ടായത്.ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.
വീടിന്റെ അടുക്കള ഭാഗത്തു സാരമായ രീതിയിൽ തകർന്നിട്ടുണ്ട്.
തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ മുരിക്കൽ ദേശത്തു അംഗണവാദിയുടെ പിറകിൽ താമസിക്കുന്ന നെടുമ്പാടൻ അംബിക എന്നവരുടെ വീടിനു മുകളിലാണ് ഇന്നലത്തെ പെരുമഴയിൽ മണ്ണിടിഞ്ഞു വീണത്.ആ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആളപായം സംഭവിച്ചില്ല.
വളരെ ദുർഘടം പിടിച്ച ഒരു അപകട മേഖലയാണിത്.ഇനിയും പാറ ഉരുണ്ടു വീഴാനുള്ള സാധ്യത ഉണ്ടെന്നും മണ്ണിടിച്ചിൽ ഇപ്പോളും ഉണ്ടെന്നും ആണ് പ്രദേശവാസികൾ പറയുന്നത്.
സാരമായ രീതിയിൽ വീടിനെ ബാധിച്ചിട്ടുള്ളതിനാൽ അവരെ സുരക്ഷിതമായ സാഹചര്യത്തിലേക്ക് മാറ്റി പാർപ്പിക്കേണമെന്ന് ആവശ്യം ഉയരുന്നു.