വടക്ക് കിഴക്കിനുള്ള ഭാരത് ഗൗരവ് ട്രെയിനിന്റെ യാത്ര അവിസ്മരണീയമായിരിക്കും. പ്രധാനമന്ത്രി

  • Posted on March 07, 2023
  • News
  • By Fazna
  • 119 Views

ന്യൂഡൽഹി: 2023 മാർച്ച് 21 ന് വടക്ക് കിഴക്കിനുള്ള ഭാരത് ഗൗരവ് ട്രെയിൻ ആരംഭിക്കുന്നതിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇത് രസകരവും അവിസ്മരണീയവുമായ യാത്രയായിരിക്കുമെന്നും വടക്കുകിഴക്ക് കണ്ടെത്താനുള്ള ആവേശകരമായ അവസരമാണെന്നും  മോദി പറഞ്ഞു.

ഭാരത് ഗൗരവ് ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത  "നോർത്ത് ഈസ്റ്റ് ഡിസ്കവറി: ബിയോണ്ട് ഗുവാഹത്തി" ടൂർ  ആരംഭിക്കാൻ  ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. 2023 മാർച്ച് 21 ന് ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ   15 ദിവസത്തിനുള്ളിൽ അസാമിലെ ഗുവാഹത്തി, ശിവസാഗർ, ജോർഹട്ട്, കാസിരംഗ, ത്രിപുരയിലെ ഉനകോട്ടി, അഗർത്തല, ഉദയ്പൂർ, നാഗാലാൻഡിലെ ദിമാപൂർ, കൊഹിമ, മേഘാലയയിലെ ഷില്ലോങ്, ചിറാപുഞ്ചി എന്നിവിടങ്ങളിൽ  പര്യടനം നടത്തും 

ഭാരത് ഗൗരവ് ട്രെയിനിന്റെ ഉദ്‌ഘാടനത്തെ കുറിച്ച്  കേന്ദ്ര സാംസ്കാരിക, വിനോദസഞ്ചാര, വടക്കുകിഴക്കൻ മേഖലാ  വികസന മന്ത്രി  ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : "ഇത് രസകരവും അവിസ്മരണീയവുമായ ഒരു യാത്രയായിരിക്കും, വടക്കുകിഴക്ക് കണ്ടെത്താനുള്ള ആവേശകരമായ അവസരമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


പ്രത്യേക ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like