കൊച്ചി: ഇന്ത്യയുടെ ഗരുഡ സൈന്യം

  • Posted on December 05, 2022
  • News
  • By Fazna
  • 67 Views

ശത്രുവിന്റെ ഡ്രോണുകൾ, യു .എ .വി , ക്വാഡ് കോപ്റ്ററുകൾ, അനധികൃത ഫ്ലയിങ് ഒബ്ജക്റ്റ്‌സ് എന്നിവയെ ആകാശത്ത് വച്ചു തകർക്കാൻ വേണ്ടി ഇന്ത്യൻ സൈന്യം പരിശീലിപ്പിക്കുന്ന പരുന്തുകളുടെ സേനയാണ് ഗരുഡ സ്‌ക്വാഡ്.  ഗരുഡ സേനയിലെ അർജുൻ എന്ന ഏരിയൽ സർവേലൻസ് കമാൻഡോ ആണ് ചിത്രത്തിൽ കാണുന്നത്. ഇന്ത്യൻ കനൈൻ കമാൻഡോ ( സൈന്യത്തിലെ ഡോഗ് സ്‌ക്വാഡ്) യൂണിറ്റിലെ നായകളെ പരിശീലിപ്പിക്കുന്ന സെന്റർ ആയ ദി റെംമൗണ്ട് വെറ്റിനറി കോർപ്സ് (ആ ർ .വി .സി ) ആണ് ഗരൂഢന്മാരെയും   പരിശീലിപ്പിക്കുന്നത്. ഡ്രോണുകൾ നശിപ്പിക്കാൻ മാത്രമല്ല നിരീക്ഷണത്തിനും കൂടിയാണ് ഇവയെ ഉപയോഗിക്കുക. പരുന്തുകളുടെ ദേഹത്ത് ഓഡിയോ വീഡിയോ റെക്കോഡിങ് ഉപകരണങ്ങൾ, ട്രാക്കിങ് ഉപകരണങ്ങൾ എന്നിവയെല്ലാം ഉണ്ടാവും. പരിശീലന സമയത്ത് നിരവധി ക്വാഡ്‌കോപ്ടറുകൾ ഇ ഗരൂഢന്മാർ നശിപ്പിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.Author
Citizen Journalist

Fazna

No description...

You May Also Like