ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തണം.
- Posted on December 14, 2024
- Sports News
- By Goutham Krishna
- 83 Views
ഉത്തരാഖണ്ഡിൽ നടക്കുന്ന 38 -ാമത് ദേശീയ
ഗെയിംസിൽ കളിപ്പയറ്റ് മത്സരയിനമായി
ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്കായിക
മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര
കായികമന്ത്രിയ്ക്ക് കത്തയച്ചു. '
കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര
ഇനമായിരുന്നു. എന്നാൽ ഇത്തവണ പ്രദർശന
ഇനമായാണ് ഇന്ത്യൻ
ഒളിമ്പിക്അസോസിയേഷൻ പുറത്തുവിട്ട
പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന്
കഴിഞ്ഞ തവണ കളരിയിൽ 19
മെഡൽലഭിച്ചിരുന്നു.
ലോകത്തെ തന്നെ ഏറ്റവും പാരമ്പര്യമുള്ള
കായിക ഇനമാണ് കളരി. ചരിത്രപരമായ
പ്രാധാന്യമുള്ള കളരി
നാടിൻ്റെപാരമ്പര്യത്തിൻ്റെ അടയാളമാണ്.
യുണെസ്കോ പട്ടികയിലുള്ള ആയോധന
കലയ്ക്ക് അർഹമായ പ്രാധാന്യം
നൽകണമെന്ന്കത്തിൽ മന്ത്രി അബ്ദുറഹിമാൻ
ആവശ്യപ്പെട്ടു.