ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഉന്നയിച്ച ആരോപണങ്ങൾക്ക് മോദി സർക്കാർ മറുപടി പറയണം. സി.പി.ഐ.(എം)

ന്യൂദൽഹി: ജമ്മു - കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഉന്നയിച്ച എല്ലാ ഗുരുതരമായ ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ മോദി സർക്കാരിന് ബാധ്യതയുണ്ട്. 40 സിആർപിഎഫ്‌ ജവാന്മാർക്ക്‌ ജീവൻ നഷ്ടപ്പെട്ട പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച്‌ ഉയർന്നിരിക്കുന്ന ആരോപണം രാജ്യസുരക്ഷ സംബന്ധിച്ച്‌ ഗൗരവതരമായ ആശങ്ക ജനിപ്പിക്കുന്നതാണ്‌. രാജ്യസുരക്ഷയുടെ കാര്യത്തിൽ പിഴവുകൾ സംഭവിക്കുന്നത്‌ വച്ചുപൊറുപ്പിക്കാൻ കഴിയുന്നതല്ല. ഭരണഘടനയുടെ 370-ാം, 35 എ അനുച്ഛേദങ്ങൾ അസാധുവാക്കി ജമ്മു – കശ്‌മീർ സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ചതിനെക്കുറിച്ച്‌ ഉയർന്ന ആരോപണവും ഗൗരവതരമാണ്‌.  ഇക്കാര്യത്തിൽ മോദിസർക്കാർ പുലർത്തുന്ന മൗനം രാജ്യസുരക്ഷ, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും എന്നിവയിൽ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും. രാജ്യസുരക്ഷയും ഭരണഘടനാമൂല്യങ്ങളും മുൻനിർത്തി കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണം. മോദി സർക്കാർ മൗനം തുടരാൻ പാടില്ല.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like