സിംഗപ്പൂർ എണ്ണക്കപ്പല്‍ ഈഗിള്‍ വെരാക്രൂസിൽ നിന്ന് ഇന്ത്യൻ നാവികനെ വൈദ്യസഹായത്തിനായി അടിയന്തരമായി മാറ്റി.
- Posted on June 14, 2025
- News
- By Goutham prakash
- 159 Views
സി.ഡി. സുനീഷ്
സിംഗപ്പൂർ പതാക വഹിക്കുന്ന എണ്ണക്കപ്പല്‍ ഈഗിൾ വേറാക്രൂസിലെ ഒരു ജീവനക്കാരനെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റാനാവശ്യപ്പെട്ട് ജൂൺ 13 ന് ഐഎഫ്സി - ഐഒആര്‍ (ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ, ഇന്ത്യൻ മഹാസമുദ്ര മേഖല) വഴി അടിയന്തര സന്ദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡയിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെ സീകിങ് ഹെലികോപ്റ്റർ കപ്പലിലേക്ക് പുറപ്പെട്ടു. കൂടാതെ രോഗിയെ മാറ്റുന്നതില്‍ സഹായിക്കാന്‍ ഐഎന്‍എശ് ശാരദയും ഇവിടേക്ക് തിരിച്ചുവിട്ടു.
നിലവില്‍ കാലവര്‍ഷം മൂലം കുറഞ്ഞ ദൃശ്യവ്യാപ്തിയിലും ഇറങ്ങാന്‍ അനുയോജ്യമായ സ്ഥലമില്ലാത്ത സാഹചര്യത്തിലും രോഗിയെ കൃത്യമായി ഹെലികോപ്റ്ററലേക്ക് ഉയര്‍ത്തുന്ന ദൗത്യം സീകിങ് വിജയകരമായി നടത്തി. കപ്പലില്‍നിന്ന് രക്ഷപ്പെടുത്തിയ 41-കാരനായ ഇന്ത്യൻ നാവികനെ ഐഎൻഎസ് ഗരുഡയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റി.
