കുസാറ്റ്ഃ ഒരാഴ്ചത്തെ ദേശീയ ഫാക്കൽറ്റി ഡവലപ്പ്മെൻറ് പ്രോഗ്രാം.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഡിഡിയു കൌശൽ കേന്ദ്രയും (ഡിഡിയുകെകെ)  കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌൺസിലുമായി സഹകരിച്ച് നവംബർ 4 മുതൽ 9 വരെ ഇൻഡസ്ട്രി കൺസൾട്ടിംഗ് പ്രോജക്ടുകൾക്കായി ഒരാഴ്ചത്തെ ദേശീയ ഫാക്കൽറ്റി ഡവലപ്പമെൻറ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വച്ച് നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ.ജുനൈദ് ബുഷിരി ഉദ്ഘാടനവും ഇ.വൈ ബെംഗളൂരുവിലെ പാർട്ണർ രാജേഷ് നായർ മുഖ്യപ്രഭാഷണവും നിർവഹിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫാക്കൽറ്റി അംഗങ്ങൾ, വ്യവസായ പ്രൊഫഷണലുകൾ, എൻജിഒ എക്സിക്യൂട്ടീവുകൾ, ഗവേഷണ വിദ്യാർത്ഥികൾ എന്നിവരെ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നതിന്റെ ഭാഗമായി കൺസൾട്ടിംഗ് പ്രോജക്ടുകളുമായി ഇടപഴകുന്നതിന് പ്രാപ്തരാക്കുക എന്നതാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. സെമിനാറുകൾ, ശിൽപശാലകൾ, വിദഗ്ധരുമായുള്ള സെഷനുകൾ എന്നിവ പരിപാടിയിൽ ഉണ്ടായിരിക്കും. കൺസൾട്ടിംഗ് ജോലിയുടെ നിയമപരവും ധാർമ്മികവുമായ പരിഗണനകളെക്കുറിച്ചും കൺസൾട്ടിംഗ് പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകളെക്കുറിച്ചും ചർച്ച ചെയ്യും.

കേരള സർവകലാശാല ഡീൻ ഡോ.ഗബ്രിയൽ സൈമൺ തട്ടിൽ, സംരംഭകനും എഴുത്തുകാരനുമായ, എസ്.ആർ നായർ, സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് വൈസ് ചെയർമാൻ, സഹസ്ഥാപകൻ ബി.ആർ സ്വരൂപ്, രാജഗിരി ബിസിനസ് സ്കൂൾ കൺസൾട്ടിംഗ് ഡയറക്ടർ ഐസക് വർഗീസ്, ആർഎച്ച്ഒ കൺസൾട്ടിംഗ് (പി) ലിമിറ്റഡ് മാനേജ്മെന്റ് കൺസൾട്ടന്റ് & ഡയറക്ടർ ഡോ. പി. രവീന്ദ്രനാഥ്, ഫിൻപ്രോവ് ലേണിംഗ് സിഇഒ ആനന്ദ് കുമാർ, ബസ്സ്റ്റോപ്പ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് മാനേജിങ് ഡയറക്ടർ ഡോമിനിക് സാവിയോ, പാഡിൽ ബിസിനസ് കൺസൾട്ടന്റ്സ് എൽഎൽപി സിഇഒ & മാനേജിംഗ് പാർട്ണർ ഡോ. രഞ്ജിത് രാജ്, ടിസിഎസ് ഡെലിവറി പാർട്ണർ & റിലേഷൻഷിപ്പ് ഹെഡ് അരുൺ നാരായൺ, ബി.എം ലോ, അഡ്വക്കേറ്റ്സ് & നോട്ടറീസ് അഡ്വകേറ്റ്, അഡ്വ.നൈനാൻ ജോൺ,  ഡിഫോഗ് ഗ്രോത്ത് മാനേജ്മെന്റ് കൺസൾട്ടിംഗ് സി.ഇ.ഒഅജയരാജ് പാലശ്ശേരി, ഫിൻലീഡ് ഇന്റർനാഷണൽ മാനേജ്മെന്റ് പാർട്ണർ കണ്ണൻ സുരേന്ദ്രൻ, കുസാറ്റ് എസ്എംഎസ് അസിസ്റ്റന്റ് പ്രഫസർ ഡോ. നിമിത അബൂബക്കർ, കുസാറ്റ് എസ്എംഎസ് അസിസ്റ്റന്റ് പ്രഫസർ  ഡോ. മനു മെൽവിൻ ജോയ് എന്നിവരാണ് റിസോഴ്സ് പേഴ്സണസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 31 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് fdpconsultancyddukk@gmail.com എന്ന മെയിലിലോ 8547016860, 8547586790 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

Author
Citizen Journalist

Goutham Krishna

No description...

You May Also Like