ബിഷപ്പ് ,,പാംപ്ലാനിക്കെതിരെ സത്യദീപം,,

  • Posted on March 23, 2023
  • News
  • By Fazna
  • 59 Views

കണ്ണൂര്‍: തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരമാര്‍ശത്തിനെതിരെ സത്യദീപം മുഖപത്രം. ബിജെപിക്ക് മലയോര ജനത എംപിയെ നല്‍കിയാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകും എന്ന് പറയുന്നത് ബാലിശമാണെന്ന് സത്യദീപം മുഖപത്രം ചൂണ്ടിക്കാട്ടി. ഇറക്കുമതി ഉദാര നയങ്ങള്‍ക്കെതിരെ കഴിഞ്ഞ 9 വര്‍ഷമായി ഒന്നും ചെയ്യാത്തവരാണ് കേന്ദ്ര സര്‍ക്കാര്‍. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ചയായത്. എന്തുകൊണ്ട് ഇതുവരെ പ്രസ്താവന പിന്‍വലിച്ചില്ല? കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയെന്ന് പറയുന്ന പ്രസ്താവന അവര്‍ക്ക് തിരിച്ചടിയായി. കാര്‍ഷിക അവഗണനയെന്ന ഗുരുതര പ്രശ്‌നത്തെ ബിഷപ്പ് ലളിതവത്കരിച്ചു. കര്‍ഷകരെ പ്രതിനിധീകരിക്കുന്നതില്‍ പ്രസ്താവന പരാജയപ്പെട്ടു. മുന്നൂറ് രൂപ കിട്ടിയാല്‍ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം തീരുമോ? എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമാണ് സത്യദീപം.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like