വയനാട് മെഡിക്കൽ കോളേജ്: മടക്കിമലയിലെ ദാന ഭൂമിയിൽ ഗെയ്റ്റ് സ്ഥാപിച്ച് കർമ്മസമിതി.
- Posted on November 06, 2022
- News
- By Goutham prakash
- 272 Views
വയനാട് മെഡിക്കൽ കോളേജ് മടക്കി മല കർമ്മസമിതി അഞ്ചാം ഘട്ട സമരം തുടങ്ങി.ദാന ഭൂമി സംബന്ധിച്ച കുപ്രചരണങ്ങൾക്ക് തടയിടാൻ പൊതുജനങ്ങൾക്ക് ഭൂമിയിലേക്ക് സന്ദർശന സൗകര്യമൊരുക്കുന്നതിനുള്ള നടപടിയും തുടങ്ങി

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കി മല കർമ്മസമിതി അഞ്ചാം ഘട്ട സമരം തുടങ്ങി.ദാന ഭൂമി സംബന്ധിച്ച കുപ്രചരണങ്ങൾക്ക് തടയിടാൻ പൊതുജനങ്ങൾക്ക് ഭൂമിയിലേക്ക് സന്ദർശന സൗകര്യമൊരുക്കുന്നതിനുള്ള നടപടിയും തുടങ്ങി. മടക്കി മലയിലെ ദാന ഭൂമിയിലെ കാട് വെട്ടി തെളിച്ച് മറഞ്ഞ ബോർഡ് പരസ്യപ്പെടുത്തിയും മുമ്പ് നിർമ്മാണം തുടങ്ങിയ റോഡിൻ്റെ ആരംഭ സ്ഥലത്ത് മെയിൻ റോഡിനഭിമുഖമായി താൽകാലിക ഗെയ്റ്റ് സ്ഥാപിച്ചുമാണ് പുതിയ സമരം തുടങ്ങിയത്. അമ്പതിലധികം സമരക്കാർ രാവിലെ സ്ഥലത്തെത്തി ശ്രമദാനമായാണ് കാട് വെട്ടി തെളിച്ചത് .
ഭൂമിയുടെ അവസാന അറ്റം വരെ സന്ദർശനം നടത്തി പൊതുജനങ്ങളെ ഭൂമിയുടെ അവസ്ഥ ബോധ്യപ്പെടുത്തി കുപ്രചരണങ്ങൾക്ക് തടയിടാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കർമ്മ സമിതി ഭാരവാഹികൾ പറഞ്ഞു.
ജനകീയ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലന്ന നിലപാടിലാണ് മടക്കി മല ഗവ: മെഡിക്കൽ കോളേജ് കർമ്മസമിതി. ഒരിടവേളക്ക് ശേഷം വീണ്ടും വിഷയം സജീവമാക്കി നിർത്താനാണ് ശ്രമം.