ഭിന്നശേഷി അധ്യാപക സംവരണം:സർക്കാർ ഉത്തരവ് സംബന്ധിച്ച അഭിപ്രായം പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിക്കാം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെ അറിയിക്കാമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭിന്നശേഷി അധ്യാപക നിയമനം സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകൾ ഉണ്ടായിരുന്നു. സങ്കീർണമായ പ്രശ്നമായി ഇത് തുടർന്നു. ഇതിന്റെ വിവിധ വശങ്ങൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഒരു ഉത്തരവ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായി. ഈ ഉത്തരവിനെ അടിസ്ഥാനമാക്കി ഭിന്നശേഷി അധ്യാപക സംവരണം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പൊതുഉത്തരവ് ഇറക്കി. ഈ ഉത്തരവ് സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായങ്ങളോ ആശയക്കുഴപ്പങ്ങളോ ഉണ്ടെങ്കിൽ  പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ഇത് രേഖാമൂലം ഏപ്രിൽ ഒന്നിനകം അറിയിക്കാമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like