ബാംഗ്ലൂർ നഗരത്തിൽ ഇനി ഹെൽമറ്റില്ലാതെ ടു വീലർ ഓടിച്ചാൽ ലൈസൻസ് പോകും

ഇനി ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാല്‍ 3 മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

ബെംഗളൂരു: ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു.ഹെല്‍മെറ്റ്‌ ഇല്ലാതെ നിരവധി പേര്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ആണ് ഈ നടപടി.

2019 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം (അനുബന്ധം) പ്രകാരം ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരു ചക്ര വാഹനം ഓടിക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴയും ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കുകയും ആണ് ചെയ്യേണ്ടത്,എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പിഴ 500 രൂപയായി കുറച്ചിരുന്നു.

നഗരത്തില്‍ മാത്രം ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 20.7 ലക്ഷം ഹെല്‍മെറ്റ്‌ ഇല്ലാത്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതി നിയോഗിച്ച റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട സമിതി കഴിഞ്ഞ ആഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് കര്‍ശനമായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു.

കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യത ഉള്ളത് ഇരു ചക്രവഹനങ്ങള്‍ ആണ് അതുകൊണ്ട് തന്നെ യാണ് 3 മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്,മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇപ്പോള്‍ 6 മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

കര്‍ണാടകയില്‍ ആകെ 1.6 കോടി ഇരു ചക്രവഹനങ്ങള്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഇതില്‍ 60 ലക്ഷവും നഗരത്തില്‍ നിന്നാണ്.

2018 ല്‍ 16.4 ലക്ഷം,2019 ല്‍ 20.3 ലക്ഷം 2020 ല്‍ ഇതുവരെ 20.7 ലക്ഷം ഹെല്‍മെറ്റ്‌ ഉപയോഗിക്കാതെ വണ്ടി ഓടിച്ചതിന്റെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതെ സമയം പുതിയ നിബന്ധന ട്രാഫിക്‌ പോലീസുകാര്‍ക്ക് കൂടുതല്‍ കൈക്കൂലി വാങ്ങാന്‍ ഉപയോഗപ്രദമാകും എന്ന് നിരീക്ഷിക്കുന്നവരും കുറവല്ല.


Author
ChiefEditor

enmalayalam

No description...

You May Also Like