പ്രീ മാരിറ്റല്‍ ട്രെയിനേഴ്‌സ് ട്രെയിനിംഗ് സംഘടിപ്പിച്ചു
- Posted on November 29, 2022
- News
- By Goutham prakash
- 335 Views

മുക്കം: പ്രീമാരിറ്റല്‍ കൗണ്‍സലിങ് രംഗത്തെ ട്രെയിനര്‍മാര്‍ക്കും പരിശീലനം തേടുന്നവര്‍ക്കുമായി ജി.ആര്‍ മീഡിയ രണ്ടുദിവസത്തെ ട്രെയിനേഴ്‌സ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ ന്യൂനപക്ഷവിഭാഗം ട്രെയിനറും സിജി ഗ്രാന്റ് ഡയറക്ടറുമായ എകെ ഷാനവാസ് ക്ലാസിന് നേതൃത്വം നല്‍കി. എന്തിനാണ് വിവാഹം?, വിവാഹത്തിന്റെ സാമൂഹിക വശങ്ങള്‍, ദമ്പതിമാര്‍ തമ്മിലുള്ള ബന്ധം എങ്ങനെ ഫലപ്രദമാക്കാം?, ബന്ധുക്കളുമായുള്ള ബന്ധം, കുടുംബ ബജറ്റ്, ഇന്‍ഫെന്റ് പേരെന്റ്‌റിംഗ്, ലൈംഗിക വിദ്യാഭ്യാസം, ഗര്‍ഭധാരണം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതീ യുവാക്കള്‍ക്ക് കൃത്യമായ ദിശാബോധം ആവശ്യമാണെന്നതിനാല്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ് വ്യാപകമാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ക്യാമ്പുകള്‍ക്ക് തുടക്കമിട്ടതെന്ന് സംഘാടകര്‍ പറഞ്ഞു. അരീക്കോട് ആല്‍കോവ് റിസോര്‍ട്ടില്‍ നടന്ന പരിപാടിക്ക് കേമ്പ് ഡയറക്ടര്‍ സാലിം ജീറോഡ് അധ്യക്ഷനായി. ആയിശ ചേലപ്പുറത്ത്, ചാലില്‍ അബ്ദു, കോര്‍ഡിനേറ്റര്‍മാരായ ആയിശ ദില്‍ശാദ, ഫാത്തിമ ഹന്ന എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: അരീക്കോട് നടന്ന പ്രീ മാരിറ്റല്‍ പരിശീലകര്‍ക്കുള്ള പരിശീന പരിപാടി.