നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലും ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലും ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈദരാബാദിലേക്ക് പോയി.അഞ്ച് മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയിട്ടും ബില്ലുകളുടെ കാര്യത്തില്‍ കൂടുതല്‍ ആലോചിച്ച്‌ മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. എന്നാല്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗവര്‍ണര്‍ ബില്ലുകള്‍ സംബന്ധിച്ച ഫയല്‍ പരിശോധിച്ചില്ല. അത്യാവശ്യ കാര്യങ്ങള്‍ ഇ-ഫയലായി നല്‍കാന്‍ നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം ഹൈദരാബാദിലേക്ക് പോയത്. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് പുനസംഘടന ബില്ലിന് അവതരണ അനുമതിയും നല്‍കിയിട്ടില്ല. ഇത് തിങ്കളാഴ്ച നിയമസഭയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham prakash

No description...

You May Also Like