വന്യ മൃഗശല്യത്തിന് സർക്കാർ നടപടി ഉടൻ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജെ)

  • Posted on January 14, 2023
  • News
  • By Fazna
  • 33 Views

കോഴിക്കോട് : മലയോര ജനതയുടെ ജീവന് ഭീഷണി ഉയർത്തുന്ന വന്യമൃഗ ശല്യം, ബഫർസോൺ പ്രശ്നങ്ങളിൽ സർക്കാർ ക്രിയാത്മക നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ( ജേക്കബ് )മലബാർ മേഖലാ നേതൃത്വം  കോഴിക്കോട് നടന്ന മലബാർ മേഖല നേതൃ സംഗമത്തിൽ ആവശ്യപ്പെട്ടു. വയനാട് പുതുശ്ശേരി വെള്ളാരംകുന്ന് പള്ളിപ്പുറത്ത് തോമസ് ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തിൽ കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം വനം വകുപ്പിനാണെന്നും, വന്യമൃഗങ്ങൾ വനത്തിനകത്ത് നിന്ന് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് വനംവകുപ്പാണ് എന്നും, ഈ മാസം 30ന് കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ വന്യമൃഗ ശല്യത്തിനെതിരെ മലബാർ മേഖല തല സമരം നടത്താനും കേരള കോൺഗ്രസ് (ജെ) തീരുമാനിച്ചു. വന്യമൃഗ ശല്യം മൂലം വിളവ് നഷ്ടപ്പെട്ടവർക്കും, ജീവൻ നഷ്ടപ്പെട്ടവർക്കും അർഹമായ നഷ്ടപരിഹാരം നൽകുക. വയനാട് ജില്ലയിലെ ജപ്തി നടപടികൾ -സർഫാസ് നടപടികൾ നിർത്തിവയ്ക്കുക. ബഫർ സോൺ ദുരന്തത്തിൽ നിന്നും മലയോര മേഖലകളെ രക്ഷിക്കുകയും,  കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടാതിരിക്കുകയും ചെയ്യുക. സഹകരണ മേഖലയിലെ കർഷകരുടെ കടങ്ങൾ സർക്കാർ എഴുതിത്തള്ളുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (ജേക്കബ്) പ്രതീകാത്മകമായി ശവപ്പെട്ടിയുമായി വയനാട് കലക്ടറേറ്റിനു മുൻപിൽ ധർണയും നടത്തി. കോഴിക്കോട് വെച്ച് നടന്ന മലബാർ നേതൃസംഗമം സംസ്ഥാന  വർക്കിംഗ് കമ്മിറ്റി ചെയർമാൻ എം.സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ വി.ഡി ജോസഫ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സി.വീരാൻകുട്ടി, കെ.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.Author
Citizen Journalist

Fazna

No description...

You May Also Like