ഡേറ്റ ശേഖരിച്ച് കൃത്യമായ ഏകോപനമുണ്ടായാൽ ഏത് പദ്ധതിയും സുസ്ഥിരമാകും. സിദ്ധാർത്ഥ് ഷെട്ടി.

  • Posted on April 07, 2023
  • News
  • By Fazna
  • 115 Views

ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പുരോഗമിക്കുന്ന കാലത്ത്, മാലിന്യ ശേഖരത്തിന്റെ ഡേറ്റ കൃത്യമായി സമാഹരിച്ചാൽ അവ ഒട്ടും പാഴാകാതെയും ശല്യമാകാതെയും നിർമ്മാർജനം ചെയ്യാൻ കഴിയുമെന്ന്,,സഹമതിയുടെ,. സഹ സ്ഥാപകൻ സിദ്ധാർത്ഥ് ഷെട്ടി  പറഞ്ഞു. കുമരകത്ത് നടക്കുന്ന ജി. 20 വർക്കിങ്ങ് ഗ്രൂപ്പ് കമ്മറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ സിദ്ധാർത്ഥ് ഷെട്ടി, എൻ. മലയാളത്തിനോടാണ് ഈ ശ്രദ്ധേയ നിരീക്ഷണം പങ്ക് വെച്ചത്. ബ്രന്മ പുരത്തെ മാലിന്യമലയുടെ തീപിടുത്തം പരിരാപകരമാണ്. ഓരോ വീട്ടിലും ആവുന്നത്ര ഉറവിട മാലിന്യ സംസ്കരണം ചെയ്യണം. വീടുകളിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും കൃത്യമായ സർക്കാർ നിരീക്ഷണവും ഏകോപനവും വേണം. ആക്രികടകൾ മാലിന്യ ബാങ്കുകൾ തന്നെയാണ്, ഇവയടക്കമുള്ള മാലിന്യ ശേഖര ദാതാക്കളുടെ ഡേറ്റ വേണം. കബഡിവാല ചെന്നൈയിൽ മാതൃക പരമായ മാലിന്യ നിർമാജന പദ്ധതി നടപ്പിലാക്കിയ സന്നദ്ധ സംഘടനയാണ്. ആദ്യം ഡേറ്റയാണ് അവർ തയ്യാറാക്കിയത്. അവിടെ നഗരത്തിൽ മാത്രം 2000 ചെറിയ ആക്രി കടകളുണ്ട്. ഇതിൽ 300 എണ്ണം വലിയ സംവിധാനത്തിൽ ഉള്ളതാണ്. ഇവർ പ്രതിവർഷം 1, 30, 000 ടൺ മാലിന്യം ശേഖരിക്കുന്നു. പേപ്പറിൽ 60 ശതമാനവും ഗ്ലാസ്സിൽ 70 ശതമാനവും പുനരുപയോഗിക്കുന്നു. ചെന്നൈയിലെ ആകെ മാലിന്യത്തിന്റെ 27 ശതമാനവും പുനരുപയോഗിക്കുന്നു, ഇത് 70 ശതമാനമാക്കിയാൽ മാലിന്യം ഒരു വരുമാനവും അനേകം ആളുകൾക്ക് തൊഴിലുമാകും. കബഡി വാലയാകട്ടെ നേരിട്ട് മാലിന്യം ശേഖരിക്കുകയല്ല ഇതിനായി അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ചെയ്തത്. മാലിന്യ വിതരണ ശൃംഖലയുണ്ടാക്കി എല്ലാവർക്കും തൊഴിൽ പ്രതിഫലം ഉറപ്പാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് സിദ്ധാർത് വ്യക്തമാക്കി. ഏത് നഗരത്തിലും ഇങ്ങിനെ കൃത്യമായ ഏകോപനത്തോടെ അളവും അതിന്റെ സംസ്കരണവും ഉറപ്പാക്കിയാൽ മാലിന്യം ഒരു വരുമാനം  കൂടിയായി സിദ്ധാർത്ഥ് ഷെട്ടി,എൻ. മലയാളത്തിനോട് വ്യക്തമാക്കി.

സി.ഡി. സുനീഷ്

Author
Citizen Journalist

Fazna

No description...

You May Also Like