അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്ഡന്; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പച്ചക്കറികൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും വിഷരഹിത പച്ചക്കറി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്ഡന് അപേക്ഷ ക്ഷണിച്ചു. 22,100 രൂപ ചെലവ് വരുന്ന ഒരു യൂണിറ്റ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന് 10,525 രൂപ ധനസഹായം ലഭിക്കും. ഗുണഭോക്തൃ വിഹിതമായ 11,575 രൂപ അപേക്ഷയോടൊപ്പം www.shm.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അടക്കണം. ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ഇരുമ്പ് സ്ട്രക്ചറില്‍ നാല് അടുക്കുകളില്‍ 16 ചെടിച്ചട്ടികള്‍ സ്ഥാപിച്ച് വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വിളയിക്കാം. കൂടുതല്‍ വിവരങ്ങള്‍ കൃഷി ഭവനുകളില്‍ ലഭിക്കും.