ഒന്നര കിലോ കഞ്ചാവുമായ് രണ്ടു പേർ പിടിയിലായി
- Posted on December 20, 2022
- News
- By Goutham prakash
- 327 Views

ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പുൽപ്പള്ളി മുള്ളൻകൊല്ലി ടൗണിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി നിരവധി കഞ്ചാവ് കേസിലെ പ്രതിയായ പുൽപ്പള്ളി കേളക്കവല ഭാഗത്ത് താമസിക്കും തെക്കേൽ വീട്ടിൽ ജോസഫ് (വയസ്സ് 59) എന്നയാളെയും മാനന്തവാടി തലപ്പുഴ സ്വദേശി പാറക്കൽ വീട്ടിൽ കുട്ടാളി മണി (വയസ്സ് 63) എന്നയാളെയുമാണ് സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജനാർദ്ധനനും വി. ആർ ഉം പാർട്ടിയും കുടി അറസ്റ്റ് ചെയ്തത് കർണ്ണാടകയിലെ ബൈര കുപ്പ യിൽ നിന്നും ക്രിസ്മസ് ന്യൂയർ പ്രമാണിച്ച് ചില്ലറ വിൽപനക്ക് വേണ്ടി കടത്തികൊണ്ടുവരികയായിരുന്നു കഞ്ചാവ് പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സി. കെ. ഷാജി, ഉമ്മർ. വി. എ, മനോജ് കുമാർ പി.കെ സിവിൽ എക്സൈസ് ഓഫീസർ ഇ.ബി .ശിവൻ. ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.