കാപ്പി കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ കലക്ടറേറ്റ് മാർച്ച്.
- Posted on December 06, 2022
- News
- By Goutham prakash
- 388 Views

കാപ്പി കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയും ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെയും അഖിലേന്ത്യാ കാപ്പി കർഷക ഫെഡറേഷൻ (Cff1) നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ടറേറ്റ് മാർച്ചും കാപ്പി കാർഷിക മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കലക്ടർക്ക് നിവേദന സമർപ്പണവും നടത്തി.
കോഫി കർഷക ഫെഡറേഷൻ കേന്ദ്ര കമ്മറ്റിയംഗം എ.വി.ജയൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജെസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഡോ: ജോസ് ജോർജ്ജ് സംസാരിച്ചു. കുമാരി ജുബ്നു സ്വാഗതവും ജെയിൻ ആന്റണി നന്ദിയും പറഞ്ഞു.
സി. ജി. പ്രത്യുഷ് , കെ. എം. വർക്കി, യു. വേണുഗോപാൽ, സുനിത തൊണ്ടർ നാട്, കെ. മുഹമ്മദ് കുട്ടി, അല്ലി ജോർജ്ജ്, ടി. ടി. സ്കറിയ, എം. എ ചാക്കോ , അബ്ദുൾ ഗഫൂർ എന്നിവർ നേതൃത്വം നൽകി.