ക്യാമ്പസുകളെ കീഴടക്കി മറഡോണയുടെ സ്വര്‍ണശില്‍പ്പവുമായി ബോചെ കൊച്ചിയുടെ മണ്ണില്‍

  • Posted on November 25, 2022
  • News
  • By Fazna
  • 163 Views

കൊച്ചി:  മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായുള്ള ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര കൊച്ചിയിലെത്തി. സെന്റ് ആല്‍ബര്‍ട്ട്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും നാലാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബറാട്ടോ ഫെര്‍ണാണ്ടസ്, ഹെഡ് മാസ്റ്റര്‍ വി.ആര്‍. ആന്റണി, സ്‌കൂള്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി എഫ്രീം ക്രിസ്റ്റീനോ മിസേവസ് എന്നിവര്‍ സംസാരിച്ചു. മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും യാത്രയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് ബോചെയും സംഘവും തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെത്തി. വൈസ് പ്രിന്‍സിപ്പല്‍ ടോമി പാറ്റാനി, എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോസഫ് വര്‍ഗീസ്, എന്‍എസ്എസ് സെക്രട്ടറി ശ്രീറാം ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. മറഡോണയുടെ സ്വര്‍ണശില്‍പ്പത്തിന് മുമ്പില്‍ നിന്നും സെല്‍ഫിയെടുത്തും പ്രത്യേകം തയ്യാറാക്കിയ ഗോള്‍പോസ്റ്റിലേക്ക് ഗോളുകള്‍ അടിച്ചുകൊണ്ടും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തും വിദ്യാര്‍ത്ഥികള്‍ യാത്രയുടെ ഭാഗമായി.  ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ഓരോ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിക്കുന്നത്. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്. 

 ക്യാമ്പസ് ക്യാംപെയ്നിന്റെ ഭാഗമായി 'ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി' എന്ന മറഡോണയുടെ സന്ദേശത്തെ പിന്തുണച്ചുകൊണ്ട് '10 കോടി ഗോള്‍' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു. ഇതോടൊപ്പം ഏവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നുമുണ്ട്. ലഹരിക്കെതിരായി വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ യാത്രയില്‍ പങ്കെടുക്കുന്നു. 

കൂടാതെ 'ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ കളിക്കും' എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയില്‍ ബോചെ തുടക്കം കുറിക്കും.  മറഡോണയുടെ സന്ദേശവുമായുള്ള ഈ യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വഴി മുംബൈയില്‍ എത്തും. അവിടെ നിന്ന് വിമാനമാര്‍ഗം ഖത്തറിലെത്തും. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും. 

പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെയും ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെയും ശില്‍പ്പങ്ങളുണ്ടായിരിക്കും. ഈ ശില്‍പ്പങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ബോചെയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വര്‍ണ ഫുട്ബോള്‍ സമ്മാനമായി നേടാം.

താല്‍പര്യമുള്ളവര്‍ക്ക് ഈ യാത്രയെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ദൂരം വാഹനങ്ങളില്‍ അനുഗമിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ബോചെയെ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യാം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റും വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരം കാണാനുള്ള എന്‍ട്രി പാസും സമ്മാനമായി ലഭിക്കും. യാത്രയുടെ ഓരോ ദിവസത്തെ പരിപാടികളും മറ്റ് വിവരങ്ങളും ദിവസേന ബോചെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമായിരിക്കും.


Author
Citizen Journalist

Fazna

No description...

You May Also Like