ബസിലെ വിവേചനം ; ഇനി വിദ്യാർത്ഥികൾക്കും പരാതി അറിയിക്കാം

കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ് 


തിരുവനന്തപുരം: ബസ്സില്‍ കയറ്റാതിരിക്കുക.ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക.. ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക..ടിക്കറ്റ് കണ്‍സഷന്‍ നല്‍കാതിരിക്കുക.. തുടങ്ങിയവ വിദ്യാര്‍ഥികളോട്ചെയ്യുന്ന വിവേചനങ്ങള്‍ തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

ഇത്തരം വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍്റെ നിര്‍ദേശത്തിന്‍്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. രാജ്യത്തിന്‍്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികൾ .

കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകള്‍ തുറന്നതോടെ ഭൂരിപക്ഷം വിദ്യാര്‍ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്.ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നല്‍കുന്നുണ്ട്. എന്നാല്‍ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് വളരെ മോശം അനുഭവങ്ങള്‍ ആണ് ലഭിക്കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.


1. തിരുവനന്തപുരം -9188961001

2. കൊല്ലം - 9188961002

3. പത്തനംതിട്ട- 9188961003

4. ആലപ്പുഴ - 9188961004

5. കോട്ടയം- 9188961005

6. ഇടുക്കി- 9188961006

7. എറണാകുളം- 9188961007

8. തൃശ്ശൂര്‍ - 9188961008

9. പാലക്കാട്- 9188961009

10. മലപ്പുറം - 9188961010

11. കോഴിക്കോട് - 9188961011

12. വയനാട്- 9188961012

13. കണ്ണൂര്‍ - 9188961013

14. കാസര്‍ഗോഡ് - 9188961014

ഉക്രൈന് വേണ്ട ആയുധങ്ങൾ നൽകുമെന്ന് സ്പെയിൻ

Author
Journalist

Dency Dominic

No description...

You May Also Like