സൂരജ് മൻസിൽ ' അജ്മൽ ഹസ്സൻ നിര്യാതനായി

മാനന്തവാടി: മേപ്പാടി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ അസോസിയേറ്റ് പ്രൊഫസറും ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയുമായിരുന്ന മാനന്തവാടി ശാന്തിനഗർ മിൽമ പ്ലാൻ്റിന് സമീപം 'സൂരജ് മൻസിൽ '  അജ്മൽ ഹസ്സൻ (35) നിര്യാതനായി. പാൻക്രിയാസുമായി ബന്ധപ്പെട്ട അസുഖം മൂലം ചികിത്സയിൽ കഴിയവേ കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വിദ്യഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ഹസ്സൻ്റെയും, വയനാട് എഞ്ചിനീയറിംഗ് കോളജ് മുൻ ജീവനക്കാരിയും, സി പിഎം മാനന്തവാടി ലോക്കൽ കമ്മിറ്റി അംഗവുമായ സൈനബയുടേയും മകനാണ്. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരനും, എൻ.ജി.ഒ യൂണിയൻ കൽപ്പറ്റ സിവിൽ ഏര്യ സെക്രട്ടറിയുമായ സൂരജ് ഹസ്സൻ ഏക സഹോദരനാണ്. ഖബറടക്കം ഇന്ന് രാവിലെ 11 ന് മാനന്തവാടി ബദർ ജുമാ മസ്ജിദ് ഖബർ  സംസ്കാരം നടത്തി.



Author
Citizen Journalist

Goutham prakash

No description...

You May Also Like