സുദര്‍ശന്‍ തിരൂരിന്റെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന നിനവ് ചിത്ര പ്രദര്‍ശനം പൊന്നാനി ചാര്‍ക്കോള്‍ ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി.

ആര്‍ട്ടിസ്റ്റ് സഗീര്‍ ചിത്രം വരച്ചുകൊണ്ട് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ടിസ്റ്റ് ടി വി സിറാജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ പി മണികണ്ഠന്‍ പൊന്നാനി, ഇ കിഷോര്‍, കെ പി രാജു തിരൂര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടി പച്ചാട്ടിരി സ്വാഗതവും സുദര്‍ശന്‍ തിരൂര്‍ നന്ദിയും പറഞ്ഞു. സുദര്‍ശന്റെ മൂന്നാമത്തെ ചിത്ര പ്രദര്‍ശനമാണിത് . ആദ്യ ചിത്രപ്രദര്‍ശനം കഴിഞ്ഞ ജനുവരിയില്‍ മലപ്പുറത്തും രണ്ടമത്തെ പ്രദര്‍ശനം എറണാംകുളത്തും നടത്തിയിരുന്നു. സമകാലിക സമൂഹത്തിന്റെ വിഹ്വലതകളും കാല്‍പ്പനിക ഭാവങ്ങളും പ്രകൃതി ദൃശ്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രദര്‍ശനം ഡിസംബര്‍ മൂന്നിന് സമാപിക്കും.