സുൽത്താൻബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെസമര പ്രഖ്യാപന കൺവെൻഷൻ നടത്തി

  • Posted on December 20, 2022
  • News
  • By Fazna
  • 100 Views

സുൽത്താൻബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെസമര പ്രഖ്യാപന കൺവെൻഷൻ നടത്തി. അശാസ്ത്രീയമായ ഉപഗ്രഹ സർവ്വേ നടത്തി ജനങ്ങളിൽ ഭീതി പരത്തിയ സർക്കാരിൻറെ തെറ്റായ നയം പിൻവലിച്ച് മുൻസിപ്പൽ ഗ്രാമപഞ്ചായത്തുകളിൽ ഗ്രാമസഭകൾ വിളിച്ചു ചേർത്ത് ബഫർ സോണ്‍ പ്രശ്നം പരിഹരിക്കണമെന്നും സീറോ ബഫർസോൺ നടപ്പാക്കി കാടും നാടും വേർതിരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഡബ്ലിയു സി എസ് പട്ടയത്തിൽ കൊമേഴ്സ്യൽ ബിൽഡിങ്ങിന് അനുമതി നൽകണമെന്നും ബത്തേരി മുനിസിപ്പാലിറ്റിയുടെ മാസ്റ്റർ പ്ലാൻ വീഴ്ചകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻഡി അപ്പച്ചൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. KKPCC സെക്രട്ടറി ജമീല അരിപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. ശ്രീ ഐസി ബാലകൃഷ്ണൻ  എംഎൽഎ, കെ ട്ടി മാത്യു, സിപി വർഗീസ്, എൻ എം വിജയൻ  ,ഡി പി രാജശേഖരൻ, എൻസി കൃഷ്ണകുമാർ, നിസി അഹമ്മദ്, ഇടയ്ക്കൽ ഇന്ദ്രജിത്ത് MK മോഹനൻ സരള ഉണ്ണിത്താൻ ,വർഗീസ് തോമാട്ടുചാൽ, സക്കറിയ മണ്ണിൽ, എ പി കുര്യാക്കോസ്, ടിജി ചെറുതോട്ടിൽ ജയ മുരളിശ്രീജി ജോസഫ് എന്നിവർ സംസാരിച്ചു. P ഉസ്മാൻ സ്വാഗതവും വർഗീസ് തോമാടിച്ചാൽ നന്ദിയും തുടങ്ങിയവർ സംസാരിച്ചു.Author
Citizen Journalist

Fazna

No description...

You May Also Like