വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്.

  • Posted on November 28, 2022
  • News
  • By Fazna
  • 76 Views

കൽപ്പറ്റ : വിഴിഞ്ഞം തുറമുഖ സമരത്തോടനുബന്ധിച്ച് ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം  ലത്തീൻ അതിരൂപതയുടെ ആവശ്യം സർക്കാർ വിശ്വാസത്തിൽ ഏറ്റെടുക്കണമെന്ന് കേരള കോൺഗ്രസ്സ് (ജേക്കബ്ബ്) വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.. ആർച്ച് ബിഷപ്പിനെയും സഹായമെത്രാനെയും  ഒന്നും രണ്ടും പ്രതികളാക്കിയും മൂവ്വായിര ത്തോളം ആളുകൾക്കെതിരെ പോലീസ് കേസ്സെടുക്കുകയും ചെയ്ത നടപടി ദൗർഭാഗ്യകരമാണ്. ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെങ്കിൽ നിഷ്പക്ഷമായ ഒരു അന്വേഷണം വേണം. തുറമുഖ നിർമ്മാണത്തിന് ആരും എതിരല്ല. നിസ്സഹായരായ കടലിന്റെ മക്കളോട് ആരാണ് അനീതി കാട്ടിയതെന്ന് സർക്കാർ വെളിപ്പെടുത്ത ണം. കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾ കടപ്പുറത്താണ് അന്തിയുറങ്ങുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ അവർക്ക് കൊടുത്ത വാക്ക് പാലിക്കാതെ നിസ്സഹായരായ മനുഷ്യർക്കെതിരായി കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് അവരെ നേരിടുന്ന ചിത്രമാണ് കണ്ടത്. ഈ പ്രശ്നം രമ്യമായി പരിഹരിച്ച് അവരുടെ ജീവിതവും തൊഴിലും ഉറപ്പാക്കാൻ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണമെന്നും അവരെ ഒറ്റപ്പെടുത്തരുതെന്നും അഭ്യർത്ഥിച്ചു. സമുദായവൽക്കരിച്ച് ഒറ്റപ്പെടുത്തൻ ശ്രമിക്കുന്നത് ശരിയല്ല. അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സർക്കാർ നികത്തണം. അതിന്റെ പാപഭാരം സർക്കാരിന്റെ അനാസ്ഥ മൂലം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് സമരക്കാരല്ല ഉത്തരവാദി.  ഈ സമരവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണന്നും എം.സി.സെബാസ്റ്റ്യൻ പറഞ്ഞു.


Author
Citizen Journalist

Fazna

No description...

You May Also Like