കേരള പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍
- Posted on January 14, 2023
- News
- By Goutham prakash
- 347 Views
തിരുവനന്തപുരം: കേരളാ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. പരിശീലന രംഗത്തെ മികവിനാണ് 2021-2022 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം ലഭിച്ചത്. എല്‍.സോളമന്‍ (കമാന്‍റന്‍റ്, എസ്.എ.പി ബറ്റാലിയന്‍), ജോസ് ഫിലിപ്പ് (ഇന്‍സ്പെക്ടര്‍, പോലീസ് ട്രെയിനിംഗ് കോളേജ്), എന്‍.ഗണേഷ് കുമാര്‍ (ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍, പോലീസ് ട്രെയിനിംഗ് കോളേജ്), പി.ആര്‍.രാജേന്ദ്രന്‍ (സബ്ബ് ഇന്‍സ്പെക്ടര്‍, കേരളാ പോലീസ് അക്കാഡമി), വി.എച്ച്.ഷിഹാബുദ്ദീന്‍ (ആംഡ് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍, എസ്.ഐ.എസ്.എഫ്), എം.വിപിന്‍കുമാര്‍ (ഹവില്‍ദാര്‍, എസ്.എ.പി) എന്നിവരാണ് ആദരവിന് അര്‍ഹരായത്.
പ്രത്യേക ലേഖകൻ
