വയനാട്ടിലെ മുളഗ്രാമമായ തൃക്കൈപ്പറ്റയിൽ നിന്നും മുള മഹോഝവത്തിലെത്തിയ താരങ്ങൾ, ഒപ്പം വയനാട്ടുക്കാരും.

കൊച്ചി.

വയനാട്ടിലെ മുണ്ടക്കൈ ചൂരൽ മല ഉരുൾ

 ആഘാതത്തിന് ശേഷംസംരംഭക മേഖല

 പ്രത്യേകിച്ചുംവിനോദ

 സഞ്ചാരമേഖലയുംഅനുബന്ധ മേഖലയായ

 കരകൗശല മേഖലയും പ്രതിസന്ധിയിലായ

 പശ്ചാത്തലത്തിലാണ് കൊച്ചിയിൽ

 മുളമഹോത്സവം നടക്കുന്നത്.



  അവസരം വയനാട്ടുക്കാർ പ്രത്യേകിച്ചും

 തൃക്കൈപ്പറ്റക്കാർ പ്രയോജനപ്പെടുത്തി.


 കൊച്ചിയിൽ നടക്കുന്ന മുള മഹോഝവത്തിലെ

 യഥാർത്ഥ താരങ്ങൾ വയനാട് മുളഗ്രാമമായ 

(ബാംബൂ വില്ലേജ് ) തൃക്കൈപ്പറ്റഗ്രാമത്തിലെ

 സംരംഭകരാണ്ഒപ്പം വയനാട്ടുക്കാരും.



ഓരോ മുള മഹോത്സവം കഴിയുമ്പോഴും

 അടുത്ത മുള മഹോഝവത്തിനായി തൃക്കൈപ്പറ്റ

 ഗ്രാമത്തിലെ അടുത്ത വർഷത്തേക്ക്ഉള്ള

 ഒരുക്കങ്ങൾ തുടങ്ങുംഒപ്പം വയനാട്ടിലെ മുള

 മേഖലയിലെ സംരംഭകരും.


മുള നേഴ്സറികരകൗശലം,ഫർണീച്ചർ,

 ഭക്ഷണംഅലങ്കാര വസ്തുക്കൾ,ഡ്രൈ ഫ്ലവർ,

 തുടങ്ങി മുളയുടെ സമസ്തമേഖലയിലും

 സംരംഭകർ ഉള്ള മുള ഗ്രാമം മേപ്പാടി

 പഞ്ചായത്തിലെ ഒന്ന്രണ്ട്

 വാർഡുകളിലാണുള്ളത്.



മുണ്ടക്കൈ ദുരന്തത്തിന് ശേഷം അസ്ഥിരമായ

 സംരംഭക മേഖലക്ക് സുസ്ഥിര വിപണി

 ലഭിക്കാൻ ഉള്ള വേദി കൂടിയാണ്

 മുളമഹോത്സവം.


ഇത് ഞങ്ങൾക്ക് വരുമാനത്തിനൊപ്പം പുതിയ

 രൂപകൽപ്പനകൾസാങ്കേതീക വിദ്യകൾമുള

 വിജ്ഞാനം എന്നിവ കണ്ടറിയാനുംപഠിക്കാനും

 ഉള്ള ഒരവസരം കൂടിയാണെന്ന് സംരംഭകർ

 പറഞ്ഞു.


എല്ലാ വർഷവും  ഉദ്യമം സർഗ്ഗാത്മകമായി

 സംഘടിപ്പിക്കുന്ന കേരള വ്യവസായ

 വകുപ്പിനോടും

കേരള ബാംബൂ മിഷനോട് ഞങ്ങൾ

 കൃതാർത്ഥരാണെന്ന് മുള ഗ്രാമത്തിലെ

 സംരംഭകർ പറഞ്ഞു.


മുള മേഖലയിലെ  ഇരുപത്തിയൊന്നാം ബാംബൂ

 ഫെസ്റ്റിലെത്തുമ്പോൾമുള ഉൽപ്പന്നങ്ങളിൽ 

ജനങ്ങളിൽ താത്പര്യമുണ്ടായതിന്റെ

 നേർസാക്ഷ്യമാണ് ബാംബൂ ഫെസ്റ്റിന്

 ലഭിക്കുന്ന സ്വീകാര്യതയെന്ന് കേരള ബ്യൂറോ

 ഓഫ്ഇൻഡസ്ട്രിയൽ പ്രമോഷൻ ജനറൽ

 മാനേജർ വാൻ റോയി എസ്പറഞ്ഞു.


മുള നവീന രൂപകൽപ്പനകളിലും സാങ്കേതിക

 വിദ്യ ശാക്തീകരണത്തോടൊപ്പം സുസ്ഥിര

 വിപണി ഉറപ്പ് വരുത്താൻ ഉള്ളപദ്ധതികൾ,

 ബാംബൂ മിഷൻ ആവിഷ്കരിക്കുമെന്നും വാൻ

 റോയ്.എസ്പറഞ്ഞു.



Author
Citizen Journalist

Goutham prakash

No description...

You May Also Like