രാഹുൽ ഗാന്ധി എം.പി. നാളെ മുതൽ മൂന്ന് ദിവസം കേരളത്തിൽ

30 ന് രാഹുൽ ഗാന്ധി  മുഴുവൻ സമയം വയനാട് ജില്ലയിലുണ്ടാകും

കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി. നാളെ മുതൽ രണ്ട് ദിവസം വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. .  നാളെ രാവിലെ കോഴിക്കോട്ട് എത്തുന്ന അദ്ദേഹം തിരുവാലി, വണ്ടൂർ, ചുങ്കത്തറ, വഴിക്കടവ് എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.

30 ന് രാഹുൽ ഗാന്ധി  മുഴുവൻ സമയം വയനാട് ജില്ലയിലുണ്ടാകും. രാവിലെ 9.30-ന് ബത്തേരി ഇഖ്റ ആശുപത്രിയിൽ ഇഖ്റ ഡയഗ് നോസ്റ്റിക്സിൻ്റെയും ഓക്സിജൻ പ്ലാൻ്റിൻ്റെയും ഉദ്ഘാടനം നടത്തും.  പി. എം. ജി.എസ്.വൈ. പദ്ധതിയിൽ നിർമ്മിച്ച മഞ്ഞപ്പാറ- നെല്ലാറച്ചാൽ - മലയച്ചൻകൊല്ലി റോഡിൻ്റെ ഉദ്ഘാടനം 10.40-ന് അമ്പലവയൽ നെല്ലാറച്ചാലിൽ എം.പി. നിർവ്വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കലക്ട്രേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിൽ പങ്കെടുത്ത ശേഷം, എം.പി. ഫണ്ട് ഉപയോഗിച്ച് വയനാട് മെഡിക്കൽ കോളേജിനായി വാങ്ങിയ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കലക്ട്രേറ്റ് പരിസരത്ത് മൂന്ന് മണിക്ക് നിർവ്വഹിക്കും.

വൈകുന്നേരം 4.15 ന് മാനന്തവാടി നഗരസഭ അമൃദ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും എം.പി.ഫണ്ടുപയോഗിച്ച് വാളാട് പി.എച്ച്.സി.ക്ക് വേണ്ടി വാങ്ങിയ ആംബുലൻസിൻ്റെ താക്കോൽ കൈമാറ്റവും മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂൾ മൈതാനത്ത് നടക്കും. അഞ്ച് മണിക്ക് പഴശ്ശികൂടീരത്തിൽ രാഹുൽ ഗാന്ധി എം.പി. പുഷ്പാർച്ചന നടത്തും. ഡിസംബർ ഒന്നിന് കണ്ണൂരിലും കൊച്ചി മറൈൻ ഡ്രൈവിലും  എറണാകുളം ടൗൺ ഹാളിലും വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി എം.പി. ഡൽഹിക്ക് മടങ്ങും.

Author
Journalist

Dency Dominic

No description...

You May Also Like