ഫ്ലെക്സിലെ കണ്ണീർ മുഖം മനസ്സിൽ പതിഞ്ഞു; സമ്മാനമായി സ്വന്തം കിഡ്നി നൽകി ഫാദർ. ജെൻസൺ
- Posted on September 25, 2021
- Localnews
- By Deepa Shaji Pulpally
- 1006 Views
ഈ വാർത്ത ആൻസി ആന്റു വിന്റെ കുടുംബത്തെ സംബന്ധിച്ച് തകർന്നുപോയ ജീവിതത്തിന് പുതുജീവൻ നൽകുന്നതായിരുന്നു

മൃത സംസ്കാരത്തിൽ പങ്കെടുക്കാൻ ഫാദർ ജെൻസൺ വയനാട് ജില്ലയിലെ ആശ്രമത്തിൽനിന്നും മൂന്നുമുറി ഇടവകയിലേക്ക് പോകും വഴിയാണ് കിഡ്നി ആവശ്യപ്പെട്ടുകൊണ്ട് ഫ്ലക്സ് ബോർഡിൽ ഒരു യുവതിയുടെ പരസ്യം കാണുന്നത്. തുടർന്ന് ഫാ. ജെൻസൺ ഇത് ആരാണെന്ന് അന്വേഷിച്ചിറങ്ങി.
16 - വർഷമായി വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മാങ്കുറ്റിപാടം കണ്ണമ്പുഴ ആൻസി ആന്റു (26) ആണെന്ന് അറിയാൻ കഴിഞ്ഞു. ഉടൻതന്നെ ഫാദർ തന്റെ രക്തഗ്രൂപ്പ് ആയ 'ഓ പോസിറ്റീവു'മായി ചേരുന്നതാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുകയും, വൃക്ക നൽകാമെന്ന് ആ കുടുംബത്തെ വിളിച്ച് അറിയിക്കുകയും ചെയ്തു.
ഈ വാർത്ത ആൻസി ആന്റു വിന്റെ കുടുംബത്തെ സംബന്ധിച്ച് തകർന്നുപോയ ജീവിതത്തിന് പുതുജീവൻ നൽകുന്നതായിരുന്നു. വയനാട് ജില്ലയിലെ ലാസ്റ് ആശ്രമത്തിലെ മരിയൻ ധ്യാന കേന്ദ്രത്തിലെ ഡയറക്ടറാണ് ഫാദർ.ജെൻസൺ. മൂന്നുമുറി ചെന്ദ്രാപ്പിന്നി വീട്ടിൽ ജേക്കബ് - മറിയം ദമ്പതികളുടെ മകനാണ് അദ്ദേഹം.
ഇരുവരും വൃക്കദാനത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ അഡ്മിറ്റാണ്. നാലു ദിവസത്തിനുള്ളിൽ നടക്കുന്ന ശസ്ത്രക്രിയ വിജയകരമാകാൻ വർഷങ്ങളായി ഒരു നാടിന്റെ ആഗ്രഹപൂർത്തീകരണം സഫലമാകുന്ന പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് മൂന്നുമുറിയിലെ ജനങ്ങൾ.
സന്യാസത്തിന്റെ വ്യത്യസ്ഥമായ വഴികളിലൂടെ നീങ്ങുന്ന സിസ്റ്റർ. റോസ് ആന്റോ