പറവകൾക്ക് അന്നം നൽകി സുദർശനും ദിവ്യയും.

  • Posted on April 24, 2023
  • News
  • By Fazna
  • 241 Views

മറാത്തി വ്യാപാരികളായിരുന്ന സുദർശന്റെ കുടുംബം ഇരുപതാം നൂറ്റാണ്ടിൽ ചെട്ടിനാട് സ്റ്റൈൽ പൈതൃക ഭവനം തേടിയാണ്ചെ ന്നൈയിലെത്തിയത്. ചെന്നൈയിൽ മാസമാക്കിയ സുദർശന്റെ കുടുംബത്തിന്റെ പ്രാർത്ഥനകൾ കാരുണ്യ പ്രവർത്തികൾ കൂടിയായിരുന്നു. പാവപ്പെട്ടവർക്ക് ഭക്ഷണം ആരാധാനാലയങ്ങൾക്ക് സംഭാവനകളും നൽകി കുടുംബം ജീവിച്ച് വരുമ്പോൾ ഉണ്ടായ വിരഹ വിയോഗം സുദർശനെ യഥാർതത്തിൽ സ്തംഭനാക്കി.  ഏകാതന്തക്കും ധ്യാനത്തിനുമായി മുകളിലെ നിലയിലിരിക്കുന്ന ഭക്ഷണമില്ലാതെ അലയുന്ന പറവകളെ കണ്ടത്. അന്നുമുതൽ 14 വർഷമായി സുദർശനും ഭാര്യയും പറവകൾക്ക് അനം നൽകി വരികയാണ്. സുദർശൻ അങ്ങിനെ പാരറ്റ് സുദർശൻ എന്നറിയാൻ തുടങ്ങി. ചെന്നൈയിലെ സുദർശന്റെ ഗൃഹാകാശത്ത് പറന്നെത്തുന്നത് തത്തകളടങ്ങുന്ന പതിനായിരത്തോളം പക്ഷികളാണ്. ഈ പക്ഷികൾക്ക് അന്നം നൽകാൻ ഞാൻ ദിവസവും രണ്ടായിരത്തിഅഞ്ഞൂറ്  രൂപ മുതൽ മുവ്വായിരം രൂപ വരെ ചിലവഴിക്കുന്നു. ഇതെന്റെ പ്രകൃതിയോടുള്ള ധർമ്മവും കർമ്മവും ആണ് സുദർശൻ എൻ. മലയാളത്തോട് പറഞ്ഞു. വീട്ടിൽ സന്ദർശിക്കുന്ന ആറായിരത്തോളം വരുന്ന മക്കളായ പറവകളുടെ അന്നം എന്റെ ഉത്തരവാദിത്തമാണ്. ചിലപ്പോ അവ പതിനായിരത്തോളം ആവും. നഗരം വളരുമ്പോൾ നരകമാകും എന്ന പോലെയാണ് ചെന്നൈയും വളർന്നത്. ആവാസ വ്യവസ്ഥ ആകെ മാറി കെട്ടിടങ്ങൾ നിറഞ്ഞപ്പോൾ നാം പരിഗണിക്കാതെ പക്ഷി വർഗ്ഗങ്ങൾ അന്നവും വെള്ളവുമില്ലാതെ പട്ടിണിയിലായി, ഈ സാഹചര്യത്തിലാണ് സുദർശൻ ആന്മീയ കർമ്മമായി പറ വകൾക്ക് അന്നമൂട്ട് തുടങ്ങിയത്. പരിസ്ഥി ആവാസ വ്യവസ്ഥ പരിപാലനത്തിൽ ഒരു ചെറിയ പങ്ക് വഹിക്കുക എന്ന സാമൂഹീക ഉത്തരവാദിത്തമാണ് സുദർശൻ ചെയ്യുന്നത്. ചെന്നൈ റോട്ടറി ക്ലബ്ബിന്റെ പീസ് പുരസ്കാരം, ന്യൂസ് സെവൻ ചാനൽ അവാർഡ് തുടങ്ങി അനേകം പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പാരറ്റ് സുദർശൻ അവാർഡുകൾ ഇല്ലെങ്കിലും തന്റെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുക തന്നെ ചെയ്യും. നഗരം നരകമായി വളരുമ്പോൾ പരിഗണിക്കാതെ പോകുന്ന പറവകൾക്കായി. നിങ്ങൾക്കും സൽകർമ്മത്തിൽ പങ്കാളികളാകാനും കൂടുതലറിയാനും 

ബന്ധപ്പെടാം

09042048481




Author
Citizen Journalist

Fazna

No description...

You May Also Like