നുണപരിശോധനയ്ക്ക് തയ്യാറെന്ന് ബ്രിജ് ഭൂഷണ്‍ അതോടൊപ്പം വിനേഷ് ഫൊഗട്ടും ബജ്‌റംഗ് പുണിയയും തയ്യാറാവണം

നുണപരിശോധനയ്ക്ക് വിധേയനാവാന്‍ താന്‍ തയ്യാറാണെന്ന് ലൈംഗികപീഡനപരാതി നേരിടുന്ന റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പറഞ്ഞു. എന്നാല്‍, അതോടൊപ്പം ഗുസ്തിതാരങ്ങളായ വിനേഷ് ഫൊഗട്ടും ബജ്‌റംഗ് പുണിയയും നുണപരിശോധനയ്ക്ക് വിധേയമാകണമെന്നും ഭൂഷണ്‍ ആവശ്യപ്പെട്ടു. തനിക്കെതിരായ ഗുസ്തിതാരങ്ങളുടെ രണ്ടാംഘട്ടസമരം നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ബ്രിജ് ഭൂഷണിന്റെ പുതിയനീക്കം. ഫെയ്സ്ബുക്കിലൂടെയാണ് ബി.ജെ.പി.യുടെ എം.പി.കൂടിയായ ഭൂഷണ്‍ ഇക്കാര്യം അറിയിച്ചത്. ഭൂഷണെ അറസ്റ്റുചെയ്യാത്തതിനാല്‍ പുതിയ പാര്‍ലമെന്റ്് മന്ദിരം ഉദ്ഘാടനംചെയ്യുന്ന ദിവസം അതിനുമുന്നില്‍ മഹിളാ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നാണ് ഗുസ്തിതാരങ്ങളുടെ പുതിയ പ്രഖ്യാപനം. ഇതിനുപിന്നാലെയാണ് ബ്രിജ്ഭൂഷണ്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.