കനത്ത മഴ; വെളളത്തിൽ മുങ്ങി ഹൈദരാബാദ്
- Posted on October 15, 2020
- News
- By enmalayalam
- 156 Views
കഴിഞ്ഞ 48 മണിക്കൂറായി സംസ്ഥാനത്ത് മഴ തുടരുകയാണ്.
ഹൈദരാബാദ് : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന. കഴിഞ്ഞ 48 മണിക്കൂറായി സംസ്ഥാനത്ത് മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനിടയിലായി. തലസ്ഥാന നഗരമായ ഹൈദരാബാദിലാണ് മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ചിരിക്കുന്നത്..
നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. റോഡുകൾ പലതും തകർന്നു. വൈദ്യുതി ബന്ധം താറുമാറായി. അതേസമയം അപകട സാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും ജനങ്ങൾ സഹകരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു. മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.