ഒരു കോടി രൂപ ലോക വിപണിയിൽ മൂല്യമുള്ള തിമിംഗല വിസർജ്യവുമായി തൃശൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

  • Posted on January 03, 2023
  • News
  • By Fazna
  • 73 Views

കൊടുവള്ളി (കോഴിക്കോട് ): സൗന്ദര്യ വർദ്ധക വസ്തു നിർമ്മാണത്തിൽ ഉപയോഗിക്കുന്ന തിമിംഗല വിസർജ്യവുമായി തൃശൂർ സ്വദേശി കൊടുവള്ളിയിൽ അറസ്റ്റിലായി. തൃശൂർ പേര മംഗലം താഴത്തുവളപ്പിൽ ടി.പി. അനൂപാണ് (32) അറസ്റ്റിലായത്. ലോക വിപണിയിൽ വലിയ മൂല്യമുള്ള തിമിംഗലത്തിൻ്റെ വിസർജ്യ വേട്ടക്കായി വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലേക്കാണ് ഈ അറസ്റ്റ് സൂചിപ്പിക്കുന്നത്. തിമിംഗില വേട്ടയാൽ  തിമിംഗിലവംശങ്ങളും  വംശനാശം നേരിടുകയാണ്‌. മാംസം, എണ്ണ, ബലീൻ, ആംബർഗ്രീസ്‌(സ്പേം തിമിംഗിലങ്ങളിൽ കണ്ടുവരുന്ന ഈ പദാർഥം ചില പെർഫ്യൂമുകളിൽ ഉപയോഗിക്കപ്പെടുന്നതിനാലാണ് മാഫിയ സംഘം ഇവയെ സാഹസികമായി വേട്ടയാടി  ഇവ ശേഖരിക്കാൻ ഒരുമ്പെട്ടിറങ്ങുന്നത്. 

1986-ൽ ഇന്റർനാഷനൽ വെയിലിംഗ്‌ കമ്മീഷൺ ആറുവർഷത്തേക്ക്‌ തിമിംഗിലവേട്ട നിരോധിക്കുകയുണ്ടായി, ഈ നിരോധനത്തിന്റെ കാലാവധി പിന്നീട്‌ പുതുക്കപ്പെടുകയും ഇന്നും തുടരുകയും ചെയ്യപ്പെടുന്നു. എന്നാൽ പല കാരണങ്ങളാലും ഈ നിരോധനത്തിനു ഇളവുനൽകപ്പെട്ടിട്ടുണ്ട്‌, നോർവെ, ഐസ്‌ലാന്റ്, ജപ്പാൻ എന്നിവയാണ്‌ തിമിംഗിലവേട്ട നടത്തുന്ന ചില പ്രധാന രാഷ്ട്രങ്ങൾ. കൂടാതെ സൈബീരിയ, അലാസ്ക, വടക്കൻ കാനഡ എന്നിവിടങ്ങളിലെ ആദിമനിവാസികളും തിമിംഗിലവേട്ടയിൽ ഏർപ്പെട്ടുവരുന്നു. തിമിംഗിലവേട്ടയാൽ വംശനാശം വന്ന് കടൽ ആവാസവ്യവസ്ഥ തന്നെ താറുമാറായി കടൽ പ്രദേശങ്ങളുണ്ട്. വംശനാശം വരുന്ന ഇവയുടെ പ്രാധാന്യം സമൂഹത്തെ മനസ്സിലാക്കി കൊടുക്കാൻ ഫെബ്രുവരി മാസം ലോക തിമിംഗല ദിനമായി ആചരിക്കപ്പെട്ട് വരുന്നു. 

ഇന്നലെ രാവിലെ പത്ത് മണിയോടെ കൊടുവള്ളി ഇൻസ്പെക്ടർ പി. ചന്ദ്ര മോഹൻ ,എസ്. ഐ. അനൂപ് അരീക്കരയുടേയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം ദേശീയ പാതയിൽ പട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് അനൂപിനെ വലയിലാക്കിയത്. നെല്ലാങ്കണ്ടിക്ക് സമീപം ദേശീയ പാതയോരത്ത് സംശയത്തോടെ കണ്ട കാർ പരിശോധിച്ചപ്പോഴാണ് 5.200 ഗ്രാം തൂക്കം വരുന്ന തിമിംഗല വിസർജ്യം കാർ സീറ്റിനടിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെടുത്തത്. കൂടെയുള്ള സംഘം ഇതിൻ്റെ ആവശ്യക്കാരുമായി ഇടപാട് നടത്താൻ പോയതാണെന്ന് അനൂപ് പോലീസിനോട് പറഞ്ഞു. സംഘത്തിലുള്ള മറ്റുള്ളവർക്കായി പോലീസ് ഊർജ്ജിതമായ അന്വേഷണം തുടങ്ങി. പോലീസ് അന്വേഷണ സംഘത്തിൽ എസ്. ഐ .പ്രകാശൻ ,ജൂനിയർ എസ്. ഐ .എസ് . ആർ. രശ്മി ,എ .എസ് . ഐ .സജീവൻ ,സി.പി. ഒ.മാരായ ലതീഷ് ,റഹിം, സി.പി. ഒ .ശഫീഖ് എന്നിവരും ഉണ്ടായിരുന്നു.  മൃഗ വേട്ട കേസ്സുകൾ വനം വകുപ്പിൻ്റെ പരിധിയിൽ വരുന്നതിനാൽ പോലീസ് പ്രതിയെ താമരശ്ശേരി വനം വകുപ്പിന് കൈമാറി. കേരളത്തിലും ഇത്തരം മാഫിയകളുടെ വേരുകൾ ഉണ്ടെന്നാണ് ഈ അറസ്റ്റ് രേഖപ്പെടുത്തുന്ന വിപൽ സൂചനകൾ.
Author
Citizen Journalist

Fazna

No description...

You May Also Like