വയനാട് : ബൈക്ക് യാത്രികർക്ക് കാട്ടു പന്നിയുടെ ആക്രമണം. ഗുരുതരമായ പരിക്ക്

വയനാട് ജില്ലയിലെ, പുൽപ്പള്ളിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവ ഡോക്ടർ, സഹോദരൻ എന്നിവർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്ക്. കാപ്പിക്കുന്ന് വെട്ടത്ത് ചന്ദ്രൻറെ മക്കൾ ഡോ. രാഹുൽ ( 27 ), സഹോദരൻ രഞ്ജിത്ത് ( 24 ) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. പുൽപ്പള്ളി ടൗണിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാപ്പികുന്നിൽ വീടിനടുത്ത് വച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.