ജനുവരിയിൽ എല്ലാ അതിദരിദ്രർക്കും റേഷൻ കാർഡ്നൽകും.

  • Posted on December 05, 2022
  • News
  • By Fazna
  • 120 Views

തിരുവനന്തപുരം : റേഷൻ കാർഡില്ലാത്ത മുഴുവൻ അതിദരിദ്രർക്കും അതിദരിദ്രനിർണയപ്രക്രിയയുടെ ഭാഗമായി  റേഷൻ കാർഡ് അനുവദിക്കാൻ നടപടി ഊർജിതമാക്കി ഭക്ഷ്യവകുപ്പ്‌. ആവശ്യമായ രേഖകളില്ലാത്തവർക്ക് സമയബന്ധിതമായി രേഖകൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യ- മന്ത്രി ജി ആർ അനിൽ  കലക്ടർമാർക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച് ശനിയാഴ്‌ച കലക്ടർമാരുടെ യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

റേഷൻ കാർഡില്ലാത്ത 7181 അതിദരിദ്രർ സംസ്ഥാനത്തുണ്ടെന്നാണ് തദ്ദേശ  വകുപ്പ് കണ്ടെത്തിയത്. ഇതിൽ ആധാർ കാർഡുള്ള 2411 പേർക്ക് റേഷൻ കാർഡില്ലായെന്നും 4770 പേർക്ക് ആധാർ കാർഡും റേഷൻ കാർഡുമില്ലായെന്നുമാണ് കണ്ടെത്തിയത്. ആധാർ കാർഡുള്ളവരിൽ റേഷൻകാർഡില്ലാത്തവരായ 867 പേർക്ക് പുതിയതായി കാർഡ് വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. മരിച്ചതും സ്ഥലത്തില്ലാത്തതുമൊഴികെ ബാക്കി നൽകാനുള്ള 153 പേർക്കും ഉടൻ കാർഡനുവദിക്കും. ആധാർ കാർഡും റേഷൻ കാർഡുമില്ലാത്തവരിൽ 191 പേർക്ക് ആധാർ കാർഡ് ലഭ്യമാക്കി റേഷൻകാർഡനുവദിച്ചു. റേഷൻ കാർഡനുവദിക്കാൻ ആധാർ കാർഡ് നിർബന്ധമായതിനാൽ ജില്ലകളിൽ ക്യാമ്പ് നടത്തി അതിദരിദ്രർക്ക് ആധാർ നൽകാനാണ് മന്ത്രി നിർദേശിച്ചത്.

Author
Citizen Journalist

Fazna

No description...

You May Also Like