ജെ. സി ഡാനിയൽ അവാർഡ് - റെജി ജോസഫിന്.

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി നിരന്തരം പ്രവർത്തനം നടത്തി.

മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയലിന്റെ 121 - ആം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നൽകിയ  അവാർഡിന് മലയാളിയായ റെജി ജോസഫ് അർഹനായി. വയനാട് പുൽപ്പള്ളി സീതാമൗണ്ട് കൊടയ്ക്കനാൽ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് റെജി ജോസഫ്. കേരളത്തിലെ സാമൂഹിക  - സാംസ്കാരിക മേഖലക ളിൽ അഭിമാനാർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി റെജി ജോസഫ്.  കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി നിരന്തരം പ്രവർത്തനം നടത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനസഹായവും, സ്കോളർഷിപ്പും  നൽകുകയും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തി കൊണ്ടുവരുന്നതിനും, നല്ല വ്യക്തിത്വങ്ങൾ ആക്കി ഉയർത്തി കൊണ്ടുവരുന്നതിനും പരിശ്രമിച്ച തിനാലുംമാണ് ജെ.സി ഡാനിയൽ അവാര്ഡിന് അർഹനായത് . സൺ ടിവിയുടെ ആദ്യകാല അഡ്മിനിസ്ട്രേറ്റീവ് മാനേജരായിരുന്ന അദ്ദേഹം ഇപ്പോൾ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന കാനഡ രജിസ്ട്രേഡ് ഇന്റർനാഷണൽ സമാജത്തിൻ്റെ ചെയർമാൻ കൂടിയാണ്. ജെ. സി ഡാനിയേൽഫൗണ്ടേഷൻ ന്റെ  ആഭിമുഖ്യത്തിൽ 2021 - ഫെബ്രുവരി - 26 ന് മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിനെ 121 -ആം ജന്മദിന ആഘോഷവും, അനുസ്മരണ ദിനവും,   , കലാ - സാംസ്കാരിക രംഗത്തെ അവാർഡ് നിശയും മാമ്മൻ മാപ്പിള ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ  ബഹുമാനപ്പെട്ട തുറമുഖ മന്ത്രി : ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.  മുഖ്യ അതിഥിയായ സിനി ആർട്ടിസ്റ്റ് : ശ്രീ.ദേവനിൽ  നിന്നും റെജി ജോസഫ് അവാർഡ് സ്വീകരിച്ചു.


കോവിഡ് - സിംഗിൾ ഡോസ് വാക്സിന് അനുമതി.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like