ഭര്‍ത്താവ് ഉപദ്രവിക്കുന്നു എന്ന് പരാതി ; വീട്ടിലെത്തിയ പോലീസ് കണ്ടത് നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍
- Posted on March 17, 2022
- News
- By Dency Dominic
- 138 Views
വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ വിതുര സ്വദേശി പിടിയില്‍

തിരുവനന്തപുരം: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ വിതുര സ്വദേശി പിടിയില്‍. തൊളിക്കോട് തുരുത്തി പാലക്കോണം മഞ്ജുഷ ഭവനില്‍ മനോജിനെ(32)യാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ പ്ലാസ്റ്റിക് കവറുകളില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടത്. പോലീസെത്തിയതോടെ ഭര്‍ത്താവ് സ്ഥലംവിട്ടെങ്കിലും തിരികെത്തിയപ്പോള്‍ പോലീസ് പിടികൂടി.
കഞ്ചാവ് ഉപയോഗിച്ച ശേഷം വീട്ടിലെത്തി നിരന്തരം തന്നെ മര്‍ദിക്കുന്നതായി ഭാര്യ നേരത്തെ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തിന് വന്നപ്പോള്‍ മനോജ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തി എന്ന വിവരം ലഭിച്ച പോലീസ് വീട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.
സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. സുധീഷ്, സി.പി.ഒ.മാരായ ഷിബു, ശ്രീലാല്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമം ഉണ്ടായത്