കൊച്ചിക്കടുത്ത് കപ്പൽ അപകടത്തിൽപ്പെട്ടു: അപകടകരമായ വസ്തുക്കൾ കടലിൽ വീണു; 'കൈകൊണ്ട് തൊടരുത്, അടുത്തേക്ക് പോകരുത്' അതീവ ജാഗ്രതാ നിർദേശം

 സി.ഡി. സുനീഷ് 





 കപ്പൽ അപകടത്തിൽപ്പെട്ട തിനെ തുടർന്ന് അപകടകരമായ വസ്തുക്കൾ അടങ്ങിയ കാർഗോ അറബിക്കടലിൽ വീണു. കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.


കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ(എംജി ഒ), വെരിലോ സൾഫർ ഫ്യുയൽ ഓയിൽ (വി എൽഎസ്എഫ്‌ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. തീരത്തേക്ക് കണ്ടെയ്‌നറുകൾ ഒഴുകി യെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.


മധ്യകേരളം മുതൽ വടക്കൻ കേരളം വരെയാ ണ് ഇവ എത്താൻ സാധ്യതയുള്ളത്. ഇത്തര ത്തിൽ സംശയാസ്‌പദകരമായ നിലയിലുള്ള കണ്ടെയ്‌നറുകൾ തീരത്ത് കണ്ടാൽ അടുത്തേക്ക് പോകരുത്. ഉടൻ പോലീസിലോ അല്ലെങ്കിൽ 112ലോ വിളിച്ച് അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.


എട്ട് കണ്ടെയ്നറുകളാണ് കടലിൽ വീണത്. അപകടരമായ ഗുഡ്‌സ്, എണ്ണ എന്നിവയാണ് കണ്ടെയ്‌നറിനുള്ളിലെന്നാണ് വിവരം. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തിൽപെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു.


കപ്പലിലുണ്ടായിരുന്ന ഒമ്പത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാ ക്കിയുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like