ഭക്ഷണം എന്ന ഔഷധം-ഭാഗം 2

ആഹാരം എന്നത് ഔഷധം തന്നെയാണ്.

മുൻപ് പറഞ്ഞതുപോലെ  ഭക്ഷണം നാം കഴിക്കുമ്പോൾ ജീവൻ നിലനിർത്തുന്നു എന്നാണെങ്കിൽ ഭക്ഷണത്തിൽ പ്രാണ ഉണ്ട് എന്നും അതിനർത്ഥം അവയിൽ ജീവനുണ്ട് എന്നുമാണ് അല്ലേ? 

ആഹാരം എന്നത് ഔഷധം തന്നെയാണ്. ഔഷധവും, ആഹാരവും  ദഹിക്കാനുള്ള ദഹനശക്തി(ഡയജെസ്റ്റീവ് ഫയർ)വളരെ പ്രാധാന്യമുള്ള ഒന്നാണ്. രണ്ടും ദഹനപചന പ്രക്രിയകളിലൂടെ കടന്നുപോയി ശരീരത്തിൽ ആഗിരണം ചെയ്യുമ്പോഴാണ് അത് രോഗത്തെ കുറക്കുന്ന ഔഷധമായി മാറുന്നത്. 

ശരീരത്തിന്റെ ബോധതലങ്ങൾക്കറിയാം നാം കഴിക്കുന്ന ആഹാരവും ഔഷധവും നമുക്ക് ഹിതകരമാണോ എന്ന്‌. അതുകൊണ്ടാണ് പഴകിയ ഭക്ഷണമോ മറ്റോ കഴിച്ചാൽ ശരീരത്തിലെത്തിയാലുടനെ ശരീരം അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. വയറിളക്കമായോ, ചർദ്ദിയായോ അവ ശരീരം പുറംന്തള്ളിക്കളയുന്നത്. 
നമ്മുടെ ബുദ്ധി കൊണ്ടാണോ ഇത് നാം മനസ്സിലാക്കുന്നത് - അല്ലല്ലോ? 

ഇതേപോലെ ഔഷധവും. ഒരു രാസവസ്തു അടങ്ങിയ എന്തെങ്കിലും നാം നാവിൻ തുമ്പിൽ വെക്കുമ്പോൾ തന്നെ ശരീരം /ശരീരത്തിന്റെ ബോധതലങ്ങൾ അത് പുറംന്തള്ളിക്കളയാനുള്ള ഒരു പ്രേരണ നടത്തുന്നു. എന്നാൽ ശരീരത്തിന് ഹിതകരമായ ഒന്നാണെങ്കിൽ ശരീരത്തിലെ കോശങ്ങൾ ശരിക്കും തുള്ളിച്ചാടുന്നു എന്നാണ് വൈദ്യശാസ്ത്ര രംഗത്തെ  അതികായനായ ഡോ  ബിഎം ഹെഗ്ഡെ പറഞ്ഞുവെച്ചിട്ടുള്ളത്. വൈദ്യശാസ്ത്രത്തിന് പുതിയ മാനങ്ങൾ നൽകിയ അദ്ദേഹത്തിന്റെ വാക്കുകൾ നിങ്ങൾക്ക് എന്നും പിന്തുടരാം ആരോഗ്യത്തിനായി. 

എന്നാൽ അലോപ്പതി ശാസ്ത്രം ഇങ്ങനെ ഒരാശയത്തെ തള്ളിക്കളയുന്നു. നമ്മുടെ ബുദ്ധി കാര്യങ്ങളെ നടത്തുന്നു എന്നൊരു തലത്തിലാണ് അവരുടെ വീക്ഷണം. അതുകൊണ്ട് ശരീരത്തിൽ വേദന വന്നാൽ പെയിൻ കില്ലർ , അത് ഇപ്പുറത്തു എന്ത് സൈഡ് എഫ്ഫക്റ്റ്  ഉണ്ടാക്കിയാലും. സന്ധിവാതം / ചർമ്മരോഗം ൽ അത് കുറക്കാൻ മാത്രം സ്റ്റീറോയിഡ്‌സ്  ഇപ്പുറത്തു മറ്റ് അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തിയാലും അവർ അതിനെ പരിഗണിക്കുന്നില്ല. 

ആയുർവേദ ശാസ്ത്രം ഒരു ശരീരത്തെ സമഗ്രമായി  പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. 

ഭക്ഷണത്തിലേക്കു വരാം.. 

നിങ്ങൾ ശ്രദ്ധിച്ചു നോക്കു വീട്ടിൽ വളർത്തുന്ന ഒരു നായക്ക് പുല്ലും നമ്മുടെ പച്ചക്കറികളും പഴങ്ങളും കൊടുത്തു കുറേനാൾ മുന്നോട്ട് പോയാൽ അവക്ക് രോഗങ്ങൾ വന്നുതുടങ്ങും. അത് അവയുടെ സഹജ ഭക്ഷണം  അല്ലെങ്കിൽ  പ്രകൃത്യാലുള്ള അവരുടെ ഭക്ഷണമല്ലാത്തതുകൊണ്ടാണ്. 

അതേപോലെ മനുഷ്യനും ചില സഹജ ഭക്ഷണങ്ങൾ ഉണ്ട്. വളരെ അനുകൂലമായവ എന്നർത്ഥം. അവ നമുക്ക് തന്നെ മനസ്സിലാക്കാൻ കഴിയും. ശരീരത്തിന് സന്തോഷം, രോഗപതിരോധശക്തി, ആരോഗ്യം, ദഹനം,പോഷണം,വിസർജ്ജ്യം എന്ന്‌ തുടങ്ങി രോഗങ്ങളെ മാറ്റുക വരെ ചെയ്യുന്നതാവും അവ. 

അചേതനമായ ആഹാരം ഭക്ഷിച്ചാൽ നമുക്ക് ജീവൻ തരുന്നു. അപ്പോൾ  അങ്ങനെയുള്ളവയാണ് ശരിക്കും മനുഷ്യശരീരത്തിന് ആവശ്യം. 

ആയുർവേദം എന്ന ആരോഗ്യശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത് വളരെ ശാസ്ത്രീയമായി തീരുന്നത് ഇതെല്ലാം നാം ഫോളോ  ചെയ്യുമ്പോൾ നാം ആരോഗ്യമുള്ളവരായി നിലനിൽക്കുന്നുണ്ടോ  എന്ന്‌ ചിന്തിക്കുമ്പോഴാണ്. നിങ്ങൾക്ക്‌ സ്വയം നോക്കി മനസ്സിലാക്കാമല്ലോ ... 
എന്റെ പ്രാക്ടീസ് ൽ ഇതെല്ലാം വളരെ വ്യക്തമായി മനസ്സിലായതുകൊണ്ടാണ് നിങ്ങളോട് പറയാൻ ധൈര്യം വരുന്നത്.  

അസുഖങ്ങളെ  നിയന്ത്രിച്ച്  നിർത്താതെ, ആജീവനാന്തം മരുന്ന് കഴിച്ചു കൊണ്ട് മുന്നോട്ട് പോവാതെ രോഗം മാറാനും, ഉപയോഗിക്കുന്ന ഔഷധങ്ങൾ മറ്റു കേടുപാടുകൾ വരുത്താതെയും, ആരോഗ്യത്തോടെ ഇരിക്കാനുമുതകുന്ന അറിവുകൾ അല്ലേ കൂടുതൽ ശാസ്ത്രീയം. 

വെറും 2000 വർഷം നിലനിന്ന ഒരു ശാസ്ത്രമാണോ, 5000വർഷമായി നിലനിന്ന ഒരു ശാസ്ത്രമാണോ കൂടുതൽ മനുഷ്യനന്മക്കുതകുന്ന വിധത്തിൽ അനുഭവസമ്പത്തുകൊണ്ടു ശാസ്ത്രീയമാവുക !!!!

മറിച്ചുള്ളത് എങ്ങനെ ശാസ്ത്രീയമാവും?? !!!


Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like