സംഗീത പ്രതിരോധം തീർത്ത് ,, ഇന്ത്യൻ ഓഷ്യൻ ,, ബാൻ്റ് നാടകോത്സവത്തിൽ ഉണർത്തു പാട്ടായി

  • Posted on February 06, 2023
  • News
  • By Fazna
  • 97 Views

തൃശൂർ: സംഗീതമെന്നാൽ സഹനമനുഭവിക്കുന്നവരുമായി ചേർന്ന് നിൽക്കലാണെന്ന് അർത്ഥവത്തായി പാടി ,, ഇന്ത്യൻ ഓഷ്യൻ ബാൻ്റ് ,, തൃശൂർ നിവാസികളുടെ ശരീരത്തിലും മനസ്സിലും ഇരച്ച് കയറി.  കലഹം തീർക്കുന്ന ചിന്തകൾക്കെതിരെയും ,പ്രകൃതിക്കും ഗോത്ര ജനതക്കും എതിരെയും ഉള്ള അതിക്രമങ്ങളേയും ,ഭൂമിക്ക് മേൽ നടത്തുന്ന ഹിംസക്ക് നേരേയും സംഗീത പ്രതിരോധം തീർത്താണ് ,, ഇന്ത്യൻ ഓഷ്യൻ ബാൻ്റ് അക്ഷരാർത്ഥത്തിൽ അന്തരാഷ്ട നാടകോത്സവ വേദിയിൽ ,പോക്കുവെയിൽ ഒഴിഞ്ഞ സന്ധ്യയിൽ ഇരച്ച് കയറിയത്. 1990 ൽ ദൽഹിയിൽ ആരംഭിച്ച ഈ ബാൻറ് എന്നും ഇരകൾക്കൊപ്പം ചേർന്നു നിന്നു. ,,അരേ റുക് ജാരേ ബന്ദേ ,, എന്ന ഒറ്റ ഗാനത്തിൽ ഈ ബാൻറിൻ്റെ മുഖ മുദ്ര അടയാളപ്പെടുത്തി. പരിസ്ഥിതി - രാഷ്ടീയ - വർഗ്ഗീയ - പ്രശ്നങ്ങളിൽ ധീരമായ നിലപാട് എന്നും ചേർത്ത് പിടിച്ച രാഹുൽ റാം ഗായകനും ഗിറ്റാറിസ്റ്റും സംവിധായകനുമായി ഈ സംഗീത പ്രതിരോധത്തിലെ ചാലക ശക്തിയായിരുന്നു. ഡ്രംസ്, ബേസ്. ഗിറ്റാർ, അക്കൗസ്റ്റിക് ഗിറ്റാർ ,ബാവും സംഗീത ഉപകരണമായ ഏക് താരയും ഒപ്പം ഇവരുടെ ശബ്ദ വിന്യാസങ്ങളുമായി നഗര രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് സംഗീത പ്രതിരോധം തീർത്തു നാടകോത്സവത്തിൻ്റെ സന്ദേശമായ ,, മാനവീകതക്കായി ഒന്നിക്കാം എന്ന സന്ദേശം അർത്ഥവത്താക്കി മൂന്ന് മണിക്കൂർ  സദസ്സ് കൂടെ പാടിയും നൃത്തം ചെയ്തതും മറ്റൊരു കാഹളമായി. നാടോടി ഗാനങ്ങളും സൂഫി ശ്ലോകങ്ങളും കബീർദാസ് കൃതികളും പാട്ടായി ഒഴുകി പരന്നു. ഇന്ത്യയിലും വിദേശത്തും സംഗീത പ്രേമികളിൽ ഹൃദയത്തിൽ ചേർത്ത സംഗീത ആൽബങ്ങളും ഇന്ത്യൻ ഓഷ്യറേതായിട്ടുണ്ട്. 1993 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഓഷ്യൻ ,1997 ൽ ഡെസേർട് റെയിൻ, 2000 ൽ കാൻഡീസ, 2003 ൽ ജിനി, 2005 ൽ ബ്ലാക് ഫ്രൈഡേ ,2010 ലെ ഖജൂർ റോഡ് ,2014 ലെ തന്തനു എന്നീ ആൽബങ്ങൾക്കൊപ്പം പുതിയ ആൽബം വൈകാതെ പുറത്തിറങ്ങുമെന്ന് ബാൻ്റ് ടീം പറഞ്ഞു.



Author
Citizen Journalist

Fazna

No description...

You May Also Like