ടി എം സി സംഗീത പ്രഭ പുരസ്ക്കാരം ഗായിക രാജലക്ഷ്മിക്ക്.

  • Posted on October 19, 2024
  • News
  • By Fazna
  • 34 Views

സംഗീതരംഗത്തെ മികവുറ്റ സംഭാവനകൾ നല്കുന്ന പ്രതിഭകൾക്ക്  തിരുവനന്തപുരം മ്യൂസിക് ക്ലബ്ബ് വർഷം തോറും  നല്കുന്ന സംഗീത പ്രഭ പുരസ്കാരം ചലച്ചിത്രപിന്നണി ഗായിക രാജലക്ഷ്മിയ്ക്ക് നൽകും.

സ്വന്തം ലേഖിക.

തിരുവനന്തപുരം: സംഗീതരംഗത്തെ മികവുറ്റ സംഭാവനകൾ നല്കുന്ന പ്രതിഭകൾക്ക്  തിരുവനന്തപുരം മ്യൂസിക് ക്ലബ്ബ് വർഷം തോറും  നല്കുന്ന സംഗീത പ്രഭ പുരസ്കാരം ചലച്ചിത്രപിന്നണി ഗായിക രാജലക്ഷ്മിയ്ക്ക് നൽകും. 10,000 രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഒക്ടോബർ 20 ന് ഞായറാഴ്ച വൈകിട്ട്  5.30 ന് തമ്പാനൂർ പി.റ്റി.സി. ടവറിലെ ഹംസധ്വനി ഹാളിൽ നടക്കുന്ന ചടങ്ങിൽ കവി പ്രൊഫ. വി. മധുസൂദനൻ നായർ പുരസ്കാരം സമ്മാനിക്കും. 

 ക്ലബ് പ്രസിഡൻ്റ് ഡോ. എം. അയ്യപ്പൻ, സെക്രട്ടറി ജി സുരേഷ് കുമാർ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 6.30 ന് നടക്കുന്ന     59-മത് സംഗീത സായാഹ്നത്തിൽ ക്ലബ് ഗായകർ  തെരെത്തെടുത്ത ഗാനങ്ങൾ ആലപിക്കും.

കുസാറ്റും നെസ്റ്റ് ഡിജിറ്റലും തമ്മിൽ ധാരണാപത്രം ഒപ്പു വച്ചു.

  ഒൻപതാം വയസ്സിൽ ഗാനമേളകളിലൂടെ ഗാനരംഗത്ത് പ്രവേശിച്ച രാജലക്ഷ്മി 2004 ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന നാടക അവാർഡും, ജനകൻ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാർ, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ എന്നിവർക്കാണ് മുൻവർഷങ്ങളിൽ പുരസ്ക്കാരം ലഭിച്ചത്.

Author
Citizen Journalist

Fazna

No description...

You May Also Like