ചക്കക്കുരുവിന് വയനാട്ടിൽ പൊന്നുവില
- Posted on July 25, 2021
- Localnews
- By Deepa Shaji Pulpally
- 942 Views
ചക്കക്കുരു വിൽക്കാൻ ഉണ്ടോ? എങ്കിൽ വയനാട്ടിലെത്തിച്ചാൽ കിലോയ്ക്ക് 25 രൂപ ലഭിക്കും
വയനാട് ജില്ലയിലെ നടവയൽ എന്ന സ്ഥലത്തെ സംഭരണശാലയിലാണ് ചക്കക്കുരുവിന് പൊന്നുവില നൽകുന്നത്. അതുകൊണ്ട് തന്നെ ജില്ലയ്ക്കു പുറമേ നിന്നും ധാരാളം ചക്കക്കുരു ദിനംപ്രതി ഇവിടെ എത്തുന്നുണ്ട്.
എഴുപത്തി അയ്യായിരം രൂപ വരെ ചക്കക്കുരു വില്പനയിലൂടെ നേടിയവരുണ്ട്. ചക്കക്കുരു കൊണ്ട് പായസം നിർമ്മിച്ച് വിപണിയിലേക്ക് എത്തിക്കാനാണ് ഇത്തരത്തിലൊരു വനിതാ സംരംഭം ആരംഭിച്ചത്. ചക്കക്കുരു കൊണ്ട് ചോക്ലേറ്റ്, ബേബി ഫുഡ് പൗഡർ, ഐസ്ക്രീം എന്നിവയുടെ നിർമ്മാണത്തിനും ഇവർ ലക്ഷ്യമിടുന്നുണ്ട്.
തൊഴിൽ രംഗങ്ങളിലും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കണ്ണൂർ ജില്ലാ കലക്ടർ